CNA
തിരു:
അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കര നിര്‍മ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'കൃഷ്ണാഷ്ടമി: the book of dry leaves' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറില്‍ പൂര്‍ത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ പുതിയകാല സിനിമാറ്റിക് വായനയാണ് ഇത്.
പ്രസിദ്ധ സംവിധായകന് ജിയോ ബേബി മുഖ്യ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിലെ സംഗീത സംവിധാനം ഔസേപ്പച്ചന് നിര്‍വ്വഹിക്കുന്നു. വൈലോപ്പിള്ളിയുടെ വരികള്‍ കൂടാതെ അഭിലാഷ് ബാബു രചിച്ച ഗാനങ്ങളും ഈ സിനിമയിലുണ്ട്. ഔസേപ്പച്ചന്, വിദ്യാധരന് മാസ്റ്റര്‍ എന്നിവരും പുതുമുഖ ഗായകരും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ദുരധികാരപ്രയോഗത്തിന് ഇരയാകുന്ന നിസ്വരായ ജനങ്ങളുടെ ജീവിതമാണ് കവിതയും സിനിമയും പറയുന്നത്.
എട്ട് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ കൂടുതലും ഓഡിഷനിലൂടെ എത്തിയ പുതുമുഖങ്ങളാണ് അഭിനയിച്ചിട്ടുള്ളത്.
ജൂലൈയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് ആദ്യം മുതല്‍ ഫെസ്റ്റിവല്‍ വേദികളിലേക്കും തുടര്‍ന്ന് തീയേറ്ററുകളിലേക്കും സിനിമ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിര്‍മ്മാതാവ് അനില്‍ അമ്പലക്കര പറഞ്ഞു.
ഛായാഗ്രഹണം- ജിതിന് മാത്യു, എഡിറ്റിങ്, സൗണ്ട്- അനു ജോര്‍ജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്‍ത്തിക് ജോഗേഷ്, പ്രോജക്റ്റ് ഡിസൈനര്‍- ഷാജി എ ജോണ്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ദിലീപ് ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജയേഷ് എല്‍ ആര്, പ്രെഡക്ഷന്‍ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥന്, മേക്കപ്പ്- ബിനു സത്യന്, കോസ്റ്റ്യൂസ്- അനന്തപത്മനാഭന്, ലൈവ് സൗണ്ട്- ഋഷിപ്രിയന്‍, സഹസംവിധാനം- അഭിജിത്ത് ചിത്രകുമാര്‍, ഹരിദാസ് ഡി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com