CNA
കൊച്ചി:
സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകന് മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി' സെപ്റ്റംബര്‍ ഇരുപതിന് കടത്തനാടന്‍ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ആര് ബി ചൗധരി നിര്‍മ്മിക്കുന്ന 'കുമ്മാട്ടിക്കളി', ചിമ്പു, വിജയ് തുടങ്ങിയ മുന്‍നിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിന്‍സെന്റ് സെല്‍വ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'കുമ്മാട്ടിക്കളി'.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്ക്കൊപ്പം
ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട് ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്വിന് ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന് പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
സംവിധായകന് ആര് കെ വിന്‍സെന്റ് സെല്‍വയുടേതാണ് തിരക്കഥ. ഛായാഗ്രഹണം- വെങ്കിടേഷ് വി., പ്രോജക്ട് ഡിസൈനര്‍- സജിത്ത് കൃഷ്ണ, അശോകന് അമൃത, സംഗീതം- ജാക്സണ് വിജയന്, ബി ജി എം- ജോഹാന്‍ ഷെവനേഷ്, ഗാനരചന- ഋഷി, സംഭാഷണം- ആര് കെ വിന്‍സെന്റ് സെല്‍വ, രമേശ് അമ്മനത്ത്, എഡിറ്റര്‍- ഡോണ്‍ മാക്സ്, സംഘട്ടനം- മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്- അമൃത മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് മനോഹര്‍, മേക്കപ്പ്- പ്രദീപ് രംഗന്, ആര്‍ട്ട് ഡയറക്ടര്‍- റിയാദ് വി ഇസ്മായില്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- ബാവിഷ്, ഡിസൈന്‍സ്- അനന്തു എസ് വര്‍ക്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com