CNA
കൊച്ചി:
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു.
'L367' എന്ന് താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍ നിര്‍വ്വഹിക്കുന്നു. 'മേപ്പടിയാന്' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്കാരം സ്വന്തമാക്കി ശ്രദ്ധേയനായ സംവിധായകനാണ് വിഷ്ണു മോഹന്‍.
കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്, വി സി പ്രവീണ്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി.
വമ്പന്‍ കാന്‍വാസില്‍ ഒരു ബിഗ്ഗ് ബഡ്ജെറ്റ് ചിത്രമായിരിക്കുമിതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹോളിവുഡിലും ബോളിവുഡിലും നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ അണിനിരക്കുന്ന ചിത്രമായിരിക്കും ഇത്. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഇത് ഒരുങ്ങുക. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയെക്കുറിച്ചും സാങ്കേതികവിദ്ഗ്ധരെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തു വിടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Online PR - CinemaNewsAgency.Com