CNA
കൊച്ചി:
കേരള ടാക്കീസിന്റെ ബാനറില്‍ എം എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ''ലര്‍ക്ക് 'എന്ന ചിത്രത്തിന്റെ ചിത്രീകരണം
കുട്ടിക്കാനം,വാഗമണ്‍ എന്നിവിടങ്ങളില്‍ വെച്ച് പൂര്‍ത്തിയായി.
സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, ടി ജി രവി, അനുമോള്‍, മഞ്ജു പിളള,മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, എം എ നിഷാദ്, വിജയ് മേനോന്, സോഹന്‍ സീനുലാല്‍, ബിജു സോപാനം, സജി സോമന്, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കര്‍, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷമി, ഷക്കീര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഭദ്ര, ബീന സജികുമാര്‍, തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
'പകല്‍', 'നഗരം', 'വൈരം', 'കിണര്‍' തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകള്‍ സംവിധാനം ചെയ്ത നിഷാദിന്റെ ഈ പുതിയ ചിത്രത്തിലും
സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കി, ഇന്നേറ്റവും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
മലയോര മേഖലയില്‍ പ്രകൃതിയോടും മണ്ണിനോടും എതിരിട്ട് ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന വന്യ ജീവി ആക്രമണത്തിന്റെ പശ്ചാത്തലമാണ് സിനിമയുടെ ഇതിവൃത്തം.
രജീഷ് രാമന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജുബിന്‍ ജേക്കബ് തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റര്‍- വിപിന്‍ മണ്ണൂര്‍, പശ്ചാത്തല സംഗീതം- പ്രകാശ് അലക്സ്, കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂംസ്- ഇര്‍ഷാദ് ചെറുകുന്ന്,
പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, സഹ സംവിധാനം- ഷമീര്‍ പായിപ്പാട്.
മനു മഞ്ജിത് എഴുതിയ വരികള്‍ക്ക് മിനീഷ് തമ്പാന് സംഗീതം പകര്‍ന്നു. സുധീപ് കുമാര്‍,നസീര്‍ മിന്നലെ,എം എ നിഷാദ് എന്നിവരാണ് ഗായകര്‍.
ഓഡിയോഗ്രാഫി- ഗണേശ് മാരാര്‍, ഗ്രാഫിക്സ്- ലൈവ് ആക്ഷന്‍, സ്റ്റില്‍- അജി മസ്കറ്റ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, വിതരണം- മാന്‍ മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com