അഞ്ജു അഷറഫ്-
കൊച്ചി:
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബര്‍ 14 ന് ദുബായില്‍ ആരംഭിക്കും. തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്നു. 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്' എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ആറു വര്‍ഷത്തെ ഇടവേളക്ക് വിരാമമിട്ടുകൊണ്ട് ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന നാലാമത്തെ തിരക്കഥയാണിത്. പൂര്‍ണ്ണമായും ഗള്‍ഫില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന നടന് സലിംകുമാര്‍ ആണ്. ഇവരെക്കൂടാതെ ഹരിശ്രീ യൂസഫും മൂന്നു കുട്ടികളും ചിത്രത്തിലഭിനയിക്കുന്നുണ്ട്.
ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്നൊരുക്കിയ 'അറബികഥ', 'ഡയമണ്ട് നെക്ലസ്' എന്നീ സിനിമകളുടെ കുറെ ഭാഗങ്ങള്‍ ഗള്‍ഫിലാണ് ചിത്രീകരിച്ചത്. ഇവരുടെ മൂന്നാമത്തെ ചിത്രമായ 'വിക്രമാദിത്യന്' കൊച്ചിയില്‍ മാത്രം ഷൂട്ട് ചെയ്ത സിനിമയാണ്.
വൈവിധ്യമായൊരു കുടുംബ പശ്ചാത്തലമാണ് പുതിയ സിനിമയുടെ പ്രമേയം.
തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജ്മല്‍ ബാബു നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന് വര്‍ഗീസ് ('തണ്ണിമത്തന് ദിനങ്ങള്‍'), ഗാനരചന- സുഹൈല്‍ കോയ, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം- സമീറ സനീഷ് എന്നിവരാണ്.