MM Kamath
കൊച്ചി :
കേരള ചലച്ചിത്ര അക്കാദമി & ചേകവാര്'സ് സ്ട്രീറ്റ് ആര്‍ട്സ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച് ഹേമ എസ് ചന്ദ്രേടത്ത് തിരക്കഥയെഴുതി ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്ത, പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'L I B' ( Life Is Beautiful) എന്ന ഷോര്‍ട്ട് ഫിലിമിന് ഒരു പൊന്‍തൂവല്‍ കൂടി ലഭിച്ചു.
എ.കെ. ലോഹിതദാസ് അന്തര്‍ദേശീയ ഷോര്‍ട്ട് ഫിലിം മേളയില്‍ ഏറ്റവും മികച്ച കലാ സംവിധാനത്തിനുള്ള പുരസ്കാരം 'L I B'യുടെ കലാ സംവിധാനം നിര്‍വ്വഹിച്ച സുരേഷ്ബാബു നന്ദനയ്ക്ക് ലഭിച്ചു.
'കക്ഷി അമ്മിണി പിള്ള' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില, 'വിക്രമാദിത്യന്' എന്ന സിനിമയിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സജ്ന നജം, ആരോഗ്യ പ്രവര്‍ത്തകയായ ലൈല പോക്കര് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രവീണ്‍ പരമേശ്വര്‍, പ്രേംരാജ് കായക്കൊടി, സി എം ഇബ്രാഹിം കുട്ടി, ശ്രീജിത്ത്, സന്തോഷ് സൂര്യ, ശാരദ പാലത്ത്, എ കണ്ണന്, പവിത്രന് തിനൂര് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോഴിക്കോട് ജില്ലയിലെ കായക്കൊടിയായിരുന്നു.
കോവിഡ് കാലത്തെ ലോക് ഡൗണ്‍ സാഹചര്യത്തില്‍ ഒരു ഹൈറേഞ്ച് ടൗണ്‍ഷിപ്പിലെ ഫാമിലി കോട്ടേജില്‍ ഒറ്റപ്പെട്ടു പോയ വനിതാ ഓട്ടോ െ്രെഡവറുടെ മാനസിക സംഘര്‍ഷങ്ങളും സഞ്ചാരവുണ് 'എല്‍ ഐ ബി'യുടെ പ്രമേയം.
ഛായാഗ്രഹണം രാഗേഷ് നാരായണന് നിര്‍വ്വഹിക്കുന്നു.
സംഗീതം- ബിജിബാല്‍, ചിത്ര സംയോജനം- ദീപു ജോസഫ്, കോപ്രൊഡ്യൂസര്‍- ബൈജുരാജ് ചേകവര്‍, മിനി മോഹന്‍, ശശികുമാര്‍ തെന്നല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഡോക്ടര്‍ ചാന്ദ്നി സജീവന്, വി പി പ്രകാശ്, ഡോക്ടര്‍ മൃണാളിനി, കല- സുരേഷ്ബാബു നന്ദന, മേക്കപ്പ്- ശാരദ പാലത്ത്, വസ്ത്രാലങ്കാരം- രഘുനാഥ്, ശബ്ദ രൂപകല്പന- രംഗനാഥ് രവി, വി എഫ് എക്സ് & ടൈറ്റില്‍- സുമില്‍ ശ്രീധര്‍, ഡി ഐ- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- മെഹമൂദ് കാലിക്കറ്റ്, ചീഫ് അസോ. ഡയറക്ടര്‍- ഷെനിത്ത്, അസോസിയേറ്റ് ക്യാമറാമാന്- മണികണ്ഠന്, നിശ്ചല ഛായാഗ്രഹണം- രാകേഷ് നായര്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രവീണ്‍ പരമേശ്വര്‍, മേയ്ക്കിങ്ങ് വീഡിയോ- അജയന് ചൈത്രം, ഡ്രോണ്‍- ഷിബിന്‍ ദാസ് നന്മണ്ട, അസിസ്റ്റന്റ് ഡയറക്ടര്‍- എ കെ റംഷാദ് മൊകേരി. ആര്‍ട്ട് അസിസ്റ്റന്റസ്- ദില്‍ജിത്ത് കുട്ടന്, നിഖില്‍ എടക്കാട്, ആദിശേഷന് എം എസ്, വീഡിയോ അസ്സിസ്റ്റന്‍സ്- അശ്വിന് പ്രകാശ്, സനജ്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com