CNA
തിരു:
യുവനടന് മാത്യു തോമസ്, 'ഞാന്‍ പ്രകാശന്' ഫെയിം ദേവീക സഞ്ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ലാല്‍ രാമചന്ദ്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു.
അഡ്വക്കേറ്റ് പി രാമചന്ദ്രന് നായര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്വഹിച്ചപ്പോള് നിര്‍മ്മാതാവ് ഗൗരവ് ചനാന ആദ്യ ക്ലാപ്പടിച്ചു.
ജഗദീഷ്, മണിക്കുട്ടന്, നോബി, സ്ഫടികം ജോര്‍ജ്ജ്, അഖില്‍ കവലിയൂര്‍, കുടശ്ശനാട് കനകം എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
'കരിങ്കുന്നം സിക്സ്സ്', 'വേട്ട' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സംവിധായകന് അരുണ്‍ലാല്‍ രാമചന്ദ്രന്.
ലൂസിഫര്‍ സര്‍ക്കസ്സിന്റെ ബാനറില്‍ ഗൗരവ് ചനാന നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിധിന് അബി അലക്സാണ്ടര്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- നിപിന് ബെസെന്റ് എന്‍, മ്യൂസിക് റിലീസ്- ലൂസിഫര്‍ മ്യൂസിക്, എഡിറ്റര്‍- കിരണ്‍ വി അംബിക, കോ പ്രൊഡ്യൂസര്‍- ഗരിമ വൊഹ്റ, അസോസിയേറ്റ് പ്രൊഡ്യൂസര്‍- അര്‍ച്ചിത് ഗോയല്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജിനു പി കെ, ഹെഡ് ഓഫ് പ്രൊഡക്ഷന്‍- രാങ്കേന്ത് പൈ(കാസ്റ്റ്മി പെര്‍ഫെക്റ്റ്), കല- ബോബന്, മേക്കപ്പ്- സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂംസ്- ഷിനു ഉഷസ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ചന്ദ്രന്, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്ണന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ മാനേജര്‍- അക്ഷയ് മനോജ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com