CNA
കൊച്ചി:
മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്കാരിക കൂട്ടായ്മയായ 'മാക്ട'യുടെ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.
എറണാകുളം 'മാക്ട' ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ 'അമ്മ'യുടെ പ്രസിഡന്റും പ്രശസ്ത ചലച്ചിത്രതാരവുമായ ശ്വേതാ മേനോന്, മാക്ട ചെയര്മാന് ജോഷി മാത്യുവിന് പുസ്തകങ്ങള്‍ സമ്മാനിച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രൊഡ്യൂസേഷ്സ് അസോസിയേഷന് പ്രസിഡന്റ് ബി. രാകേഷ്, മാക്ടക്കോസ് സെക്രട്ടറി വ്യാസന് എടവനക്കാട് എന്നിവര്‍ മുഖ്യാതിഥികളായി.
പുസ്തകത്തിനുള്ള ആദ്യ ഡിപ്പോസിറ്റ് തുക വ്യാസന് എടവനക്കാടില്‍ നിന്നും ബി. രാകേഷ് ഏറ്റുവാങ്ങി, പുസ്തകം നല്കി.
ഫെഫ്ക വര്‍ക്കിങ് സെക്രട്ടറി സോഹന്‍ സീനുലാല്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ഹംസ, പ്രശസ്ത നോവലിസ്റ്റ് ബാറ്റന് ബോസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഫെഫ്ക ഡിസൈനേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജിസ്സന്‍ പോളിനെ ചെയര്മാന് ജോഷി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.
സോണി സായി, ബാദുഷ (ജോയിന്റ് സെക്രട്ടറിമാര്‍), എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ എ എസ്സ് ദിനേശ്, അഞ്ജു അഷറഫ്, സംവിധായകരായ എം ഡി സുകുമാരന്‍, കെ ജെ ബോസ്, ക്യാമറമാന് സാലു ജോര്‍ജ്ജ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
ട്രഷറര്‍ സജിന്‍ ലാല്‍ നന്ദി പ്രകാശിപ്പിച്ചു.
Online PR - CinemaNewsAgency.Com