CNA
കൊച്ചി:
'മാക്ട'യും രാജഗിരി കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന 'മാക്ട റിഫ്' ഫിലിം ഫെസ്റ്റിവല്‍ കാക്കനാട് രാജഗിരി കോളേജില്‍ ആരംഭിച്ചു.
പ്രശസ്ത സംവിധായകന് ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ച ഫെസ്റ്റിവലില്‍ കെ ജി ജോര്‍ജ് സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.
കെ ജി ജോര്‍ജിന്റെ ചരമ വാര്‍ഷിക ദിനമായ സെപ്തംബര്‍ 24ന് നടന്ന ചടങ്ങില്‍ ജോര്‍ജ് സാറിന്റെ മകള്‍ താരാ ജോര്‍ജും സന്നിഹിതയായിരുന്നു.
ജോര്‍ജ് സാറിന്റെ പുസ്തക ശേഖരത്തില്‍ നിന്നുള്ള പുസ്തകങ്ങള്‍ താര ജോര്‍ജ്, മാക്ട ചെയര്മാന് ജോഷി മാത്യുവിന് കൈമാറി.
'മാക്ട'യില്‍ സൂക്ഷിച്ചിരുന്ന കെ ജി ജോര്‍ജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിന് ലഭിച്ച ദേശീയ അവാര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, പ്രശസ്ത ഗാനരചയിതാവും മാക്ട യുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖനുമായ ഷിബു ചക്രവര്‍ത്തി താരാ ജോര്‍ജിന് ചടങ്ങില്‍ വച്ച് നല്കി.
റവ. ഫാദര്‍ ഡോക്ടര്‍ ബെന്നി നാല്‍ക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ 'അമ്മ' ജനറല്‍ സെക്രട്ടറി ശ്രീമതി കുക്കുപരമേശ്വരന്‍, രാജഗിരി കോളേജ് അനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍ വിഭാഗം പ്രിന്‍സിപ്പല്‍ ശ്രീമതി ലാലി മാത്യു, ഡിപ്പാര്‍ട്ട്മെന്റ് മേധാവി എ സി രഞ്ജു, ആര് സി എം എ എസ് ഡയറക്ടര്‍ റവ. ഫാദര്‍ ഡോക്ടര്‍ മാത്യു വട്ടത്തറ, മാക്ട ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി, മാക്ട ട്രഷറര്‍ സജിന്‍ലാല്‍, ജോയിന്റ് സെക്രട്ടറി സോണി സായി, നിര്‍വ്വാഹക സമിതി അംഗങ്ങളായ വേണു ബി നായര്‍, ബാബു പള്ളാശ്ശേരി, എ എസ് ദിനേശ്, ഷാജി പട്ടിക്കര, സംവിധായകരായ ആദം അയൂബ്, കെ ജെ ബോസ് ക്യാമറാമാന് ടി ജി ശ്രീകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
രാജഗിരിയിലേയും മറ്റു ക്യാമ്പസുകളിലേയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഡെലിഗേറ്റുകളാകുന്ന മൂന്ന് ദിവസത്തെ ചലച്ചിത്രമേളയില്‍ മാക്ടയിലെ ക്ഷണിക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കുന്നുണ്ട്.
Online PR - CinemaNewsAgency.Com