CNA
കൊച്ചി:
ഐമാക്ക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിര്‍മ്മിച്ച് നാസര്‍ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹല്ഇന് ദ നെയിം ഓഫ് ഫാദര്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റീലിസായി.
ഉണ്ണിനായര്, ഷഹീന് സിദ്ദിഖ് എന്നിവര്‍ക്കു പുറമെ ലാല്‍ ജോസ്, അബു വളയംകുളം, നാദി ബക്കര്‍, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂര്‍, ക്ഷമ കൃഷ്ണ, സുപര്‍ണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേണ്‍ പ്രഭാകരന്, രജനി എടപ്പാള്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോക്ടര്‍ അര്ജുന് പരമേശ്വര്‍, ഷാജഹാന് കെ.പി. എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
മെയ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം,
ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായര്‍ക്ക് ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നിരവധി വിദേശ ചലച്ചിത്ര മേളകളില്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ഛായാഗ്രഹണം- വിവേക് വസന്ത, ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടര്‍ & എഡിറ്റര്‍- അഷ്ഫാക്ക് അസ്ലം, സംഗീതം- മുസ്തഫ അമ്പാടി, ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീന് കുട്ടി എന്‍, ഗായകര്‍- ഹരിചരണ്‍, സിതാര, ഹരിശങ്കര്‍, ജയലക്ഷ്മി, യൂനസിയോ.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സേതു അടൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടര്‍-അബു വളയംകുളം, ആര്‍ട്ട്- ഷിബു വെട്ടം, പ്രൊഡക്ഷന്‍ മാനേജര്‍- മുനവ്വര്‍ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍- ബാബു ജെ രാമന്, ലൊക്കേഷന്‍ മാനേജര്‍- അഫ്നാസ് താജ്, മീഡിയ മാനേജര്‍- ജിഷാദ് വളാഞ്ചേരി, ഡിസൈന്‍- ഗിരിഷ് വി.സി, സായ് രാജ് കൊണ്ടോട്ടി എഫ്.എല്‍, വിതരണം- എക്സ് സ്കേപ് സ്റ്റുഡിയോ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com