മാഹി :
ദക്ഷിണേന്ത്യന്‍ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം മാഹി അയിഷാ മന്‍സിലില്‍ നടന്ന പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. രാജ് സാഗര്‍ ഫിലിംസിന്റെ ബാനറില്‍ രമേഷ് ഗോപിനാഥാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീമതി ഉഷാ ശ്രീധരന്, സ്നിഷ രമേഷ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച ചടങ്ങില്‍ പോണ്ടിച്ചേരി മുന്‍ ആഭ്യന്തര വകുപ്പുമന്ത്രി ഇ. വത്സരാജ്, വ്യവസായ പ്രമുഖന് സുധാകരന് പൂക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രശസ്ത നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ സ്വിച്ചോണ്‍ കര്‍മ്മവും മാഹി എം.എല്‍.എ. അഡ്വ. ടി. ഷാജില്‍ കുമാര്‍ ഫസ്റ്റ് ക്ലാപ്പും നല്കി. ആദ്യ ഷോട്ടില്‍ കോട്ടയം നസീര്‍ അഭിനയിച്ചു.
കണ്ണൂരും പരിസരങ്ങളിലും നടന്ന പ്രമാദമായ ഒരു കേസിന്റെ അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണര്‍ അനുപമ ഇക്ബാല്‍ നിയോഗിക്കപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഒരു പാന്‍ഇന്ത്യന്‍ സിനിമയായിട്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്. തലശ്ശേരി, മാഹി, വടകര, കണ്ണൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പ്രധാന ചിത്രീകരണം.
അമലാ പോളിനെ കൂടാതെ വിജയ് ബാബു, ഇര്‍ഷാദ്, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മുക്ത, റോണി ഡേവിഡ് രാജ്, ഉയിര് ഹരീഷ്, ദീപന് ശിവരാമന്, ആദ്യാ അമിത് എന്നിവരാണ് പ്രധാന താരങ്ങള്‍.
തിരക്കഥ: എം. പി. സുനീഷ്, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ്: സൂരജ് ഇ. എസ്., ഗാനങ്ങള്‍: ഹരി നാരായണന്, മുത്തു വിവേക് മൂഴിക്കുന്ന്, സംഗീതം: നന്ദഗോപന്, കെ. കെ. നിഷാദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂം ഡിസൈന്‍: സമീരാ സനീഷ്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ. ജെ. വിനയന്, അസോസിയേറ്റ് ഡയറക്ടേഴ്സ്: ആകാശ് എം., സജി മുണ്ടൂര്‍, രാഹുല്‍ കൃഷ്ണന് വി., സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, കൊറിയോഗ്രാഫി: ദിനേഷ് കുമാര്‍, അനു വിശ്വനാഥ്, ആക്ഷന്‍: പി. സി. സ്റ്റണ്ട്സ്, മൈക്കിള്‍, അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്: ഷിബി ശിവദാസ്
ലൈന്‍ പ്രൊഡ്യൂസര്‍: സുജന്‍ കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷംനാസ് എം. അഷറഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: തോബിയാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അഷറഫ് പഞ്ചാര, ഫിനാന്‍സ് കണ്ട്രോളര്: അനില്‍കുമാര്‍ മാങ്കാവ്, ഫിനാന്‍സ് മാനേജേഴ്സ്: ദിലീപ് കുമാര്‍ എം. കെ., ബിജു പാറക്കല്‍.
- വാഴൂര്‍ജോസ്.
Online PR - CinemaNewsAgency.Com