CNA
കൊച്ചി:
'മാ വന്ദേ'യുടെ പാന്‍ഇന്ത്യ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു.
സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഉണ്ണി മുകുന്ദന് ചിത്രമായ 'മാ വന്ദേ'യുടെ പൂജ നടന്നു. ഉണ്ണി മുകുന്ദന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പുതിയ പാന്‍ഇന്ത്യ ബയോപിക് ചിത്രീകരണം പരമ്പരാഗത വന്ദന്‍സ് പൂജാ ചടങ്ങുകളോടെ ആരംഭിച്ചു. ചിത്രത്തിന്റെ സംവിധായകന് ക്രാന്തി കുമാര്‍ സി. എച്ച്., നിര്‍മ്മാതാക്കള്‍, പ്രധാന താരങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'മാ വന്ദേ' ഒരു ദേശീയ തലത്തില്‍ ശ്രദ്ധേ നേടുന്ന ചിത്രത്തിന്റെ മുഖ്യ പ്രേരണയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും അമ്മ-മകന് ബന്ധവുമാണെന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഉണ്ണി മുകുന്ദന്, തന്റെ വേഷത്തെ 'ഒരു കഥാപാത്രമല്ല, ഉത്തരവാദിത്വമാണ്' എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു, ചിത്രത്തിന്റെ ഹൃദയഭാഗം മോദിജിയുടെ അമ്മ ഹീരാബേന്റെ ആത്മീയ ത്യാഗത്തെയും മാതൃത്വത്തിന്റെ ശക്തിയെയും ആസ്പദമാക്കിയാണ്. 'രാജ്യത്തിന് മുമ്പില്‍ ഒരു അമ്മ' എന്ന ആശയം ഈ സിനിമയിലൂടെ പ്രധാന സന്ദേശമായി മുന്നോട്ടുവയ്ക്കപ്പെടുമെന്നും നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFXഉം ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്നു. വമ്പന്‍ താരനിരയും ഉയര്‍ന്ന സാങ്കേതിക മികവും 'മാ വന്ദേ'യെ ഒരു ശ്രദ്ധേയമായ പാന്‍ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും, അടുത്ത ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
Online PR - CinemaNewsAgency.Com