CNA
കൊച്ചി:
മലയാളപുരസ്കാര സമിതിയുടെ ഒമ്പതാമത്തെ മലയാള പുരസ്കാരം 1201 വിളംബരം ചെയ്തു.
സിബി മലയില്‍ (ചലച്ചിത്ര മേഖലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കാര്‍ത്തിക (ചലച്ചിത്ര മേഖല), വി. കെ. ശ്രീരാമന് (ചലച്ചിത്ര മേഖല), ജയപ്രകാശ് കുളൂര്‍ (ചലച്ചിത്ര നാടക മേഖല), വി. വസന്ത കുമാര്‍ സാംബശിവന് (കഥാപ്രസംഗ മേഖല), രാജീവ് കൃഷ്ണ മാങ്കൊമ്പ് (സോപാന നൃത്ത മേഖല), കുമാര്‍ജി പാലത്ത് (നാടക മേഖല), സതി ആര്.വി. (കലാ സാംസ്കാരിക മേഖല), എന്നിവര്‍ക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരവും, മോഹന്‍ലാല്‍ മികച്ച നടന് (തുടരും), അഭിനയ എം. ജി. മികച്ച നടി (പണി), തോമസ് സെബാസ്റ്റ്യന്‍, കവിപ്രസാദ് ഗോപിനാഥ് മികച്ച ചലച്ചിത്രം (അം അഃ), ഷാഹി കബീര്‍ മികച്ച സംവിധായകന് (റോന്ത് ), രഞ്ജിത്ത് രജപുത്ര, തരുണ്‍ മൂര്‍ത്തി മികച്ച ജനപ്രീതി നേടിയ ചലച്ചിത്രം (തുടരും), പ്രകാശ് വര്‍മ്മ മികച്ച പുതുമുഖ നടന് (തുടരും), കോട്ടയം നസീര്‍ മികച്ച സഹനടന്‍ (ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍), അശ്വതി ചന്ദ് കിഷോര്‍ മികച്ച സഹനടി (വ്യസനസമേതം ബന്ധുമിത്രാദികള്‍), അപ്പുണ്ണി ശശി (ചിലച്ചിത്ര നാടകരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയതിനുള്ള പ്രത്യേക ആദരവ്), കലാഭവന്‍ നവാസ് മരണാനന്തര ബഹുമതി (ഇഴ), നിഷാദ് യൂസഫ് മരണാനന്തര ബഹുമതി (എഡിറ്റര്‍ തുടരും), ആന്‍ സരിക & ശങ്കര്‍ദാസ് മികച്ച ചലച്ചിത്ര നിര്‍മ്മാതാക്കള്‍ (അഭിലാഷം), ഹരികൃഷ്ണന് ലോഹിതദാസ് മികച്ച ഛായാഗ്രാഹകന്‍ (ധീരന്), അനുരാജ് മനോഹര്‍ & ടിപ്പു ഷാന്‍, സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രം (നരിവേട്ട), പുളിയനം പൗലോസ് (മരണമാസ്), ഗോകുല്‍ സുരേഷ് (ഡൊമിനിക്, സുമതി വളവ്), ചന്തു സലിംകുമാര്‍ (പൈങ്കിളി), പ്രണവ് ടിയോഫിന്‍ (നരിവേട്ട), നിരഞ്ജന അനൂപ് (പടക്കളം), അഞ്ജലി സത്യനാഥ് (എന്ന് സ്വന്തം പുണ്യാളന്), ഐശ്വര്യ മിഥുന് (പൊറാട്ടുനാടകം), ഉണ്ണിമായ നാലാപാടം (പരിവാര്‍, ധീരന്), എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരം, എ. എസ് ദിനേശ് (മലയാള ചലച്ചിത്ര മേഖലയില്‍ 28 വര്‍ഷമായി പി ആര് ഒ ആയി സേവനം അനുഷ്ഠിക്കുകയും 'നമസ്കാരം ദിനേശാണ് പി ആര് ഒ' എന്ന പുസ്തകത്തിന്റെ രചയിതാവാകുകയും ചെയ്തതിനുള്ള ആദരവ്), ഐശ്വര്യ രാജ് ഡിജിറ്റല്‍ പി ആര് ഒ, ഗിരീഷ് കൊടുങ്ങല്ലൂര്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്, അനീഷ് പെരുമ്പിലാവ് പ്രൊഡക്ഷന്‍ കണ്ട്രോളര്, പ്രതുല്‍ എന്‍. ടി പരസ്യ കല (മണിച്ചിത്രത്താഴ് 4k), ഐശ്വര്യ സുജിത്ത് ബഹുമുഖ പ്രതിഭ, മാസ്റ്റര്‍ നീരജ് കൃഷ്ണ ബാല നടന് (ഓര്‍മ്മച്ചിത്രം), മാസ്റ്റര്‍ ആല്ബിന് മുകുന്ദ്, ബാലനടന് (ഗു), ബേബി നിഹാര അഞ്ജു നിജോ, ബാലനടി (അം അഃ), അഭിലാഷ് മോഹനന് ഡെപ്യൂട്ടി എഡിറ്റര്‍ (മാതൃഭൂമി ന്യൂസ്), നൂര്ജഹാന് എസ്. മികച്ച അവതാരക (കേരളകൗമുദി), മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി, മികച്ച ലേഖകന്‍ (കേരള ശബ്ദം വാരിക), കെ. ജെ. തോമസ്, മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, സുബൈര്‍ കോഴിക്കോട്, മികച്ച കലാസാംസ്കാരിക പ്രവര്ത്തകന്, ഡോ: ജയപ്രകാശ് ശര്‍മ വൈജ്ഞാനിക സാഹിത്യം (കാമയാനം), സെബു വി. വി. സഞ്ചാര സാഹിത്യം (എന്റെ യൂറോപ്പ് യാത്ര), ബാബു അബ്രഹാം, മികച്ച നോവല്‍ (കമ്പിളികണ്ടത്തെ കല്ഭരണികള്), അശോകന് മേയ്ക്കാട്, ഹാസ്യ സാഹിത്യം (കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു), സരിത എന്‍. എസ്. ഖണ്ഡകാവ്യം (ചന്ദ്രനഖ), മൈസൂന ഹാനി മികച്ച കഥാസമാഹാരം, ഷാഹിന കെ. റഫീഖ്
കുട്ടികളുടെ നോവല്‍, രേഷ്മ ജോണ്സണ്, കവിത (വിശുദ്ധ കൂദാശ), ഫിദ അഷ റഫ് (ട്രാവല്‍ ഫോട്ടോഗ്രാഫര്‍), ജെയ്സി ശ്രീഹരി, ഗാനാലാപനം, ഹ്യൂമന്‍ സിദ്ദീഖ്, ഗാന രചയിതാവ് (മശിപ്പച്ചയും കല്ലു പെന്‍സിലും), വി. ടി. അശോക് ഗുരുവായൂര്‍, ഓടക്കുഴല്‍ വിദ്വാന്, അഫ്രിന് ഫാത്തിമ (മലയാളമങ്ക), എലിസബത്ത് ജോയ് (മലയാളമങ്ക), അല്‍ഫോന്‍സ ജോയ് (മലയാളമങ്ക), അഞ്ജലി കൃഷ്ണ (മലയാളമങ്ക), റിയാ തമ്പി, മണ്ടാല ആര്‍ട്ട്, ശരണ്യ എസ്. ആര്, നര്‍ത്തകി, സെലീന വി. ചമയ കല, ബേബി കാശ് വി ഋഷി & ജാന്‍വി ഋഷി സോഷ്യല്‍ മീഡിയ താരങ്ങള്‍, ബേബി ജാന്‍വി ഷാനോജ് ബാലപ്രതിഭ, എന്നിവര്‍ക്ക് മലയാള പുരസ്കാരം നല്കി ആദരിക്കുകയും ചെയ്യുമെന്നും ഒക്ള്‍ടോബര്‍ അവസാനവാരം പുരസ്കാര സമര്‍പ്പണം നടത്തുമെന്നും ഇസ്മായില്‍ കൊട്ടാരപ്പാട്ട്, റഹീം മുല്ല വീട്ടില്‍, രമ്യ പ്രശാന്ത്, ശ്രീകല സി.പി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജി.കെ. പിള്ള തെക്കേടത്ത് ആണ് മലയാള പുരസ്കാര സമിതിയുടെ അധ്യക്ഷന്‍.
Online PR - CinemaNewsAgency.Com