CNA
കോഴിക്കോട്:
പ്രശസ്ത നടന് മാമുക്കോയയുടെ ഓര്‍മ്മയ്ക്കായ് നാഷണല്‍ ഷോര്‍ട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന് എം എല്‍ എ ഉല്‍ഘാടനം ചെയ്തു.
സിനിമ നടി വീണ നായര്‍ മുഖ്യാതിഥിയായിരുന്നു.
സിനിമാമാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമായി ചേകവര്‍ സ്ട്രീറ്റ് ആര്‍ട്സിന്റെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', രണ്ടാമത്തെ നല്ല ഷോര്‍ട്ട് ഫിലിമായി ശ്രീകൃഷ്ണ ക്രിയേഷന്‍സിന്റെ 'രാത്രി മുല്ല' എന്നിവക്ക് അവാര്‍ഡ് നല്കി. ഏറ്റവും മികച്ച മ്യൂസിക് ആല്‍ബമായി 'ഉരുള്‍ പൊരുള്‍' രണ്ടാമത്തെ മികച്ച മ്യൂസിക് ആല്‍ബമായി 'ഗജരാജ റീല്‍സ്' എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനായി ആഷിക് മികച്ച നടിയായി നീന കുറുപ്പ് എന്നിവരും അര്‍ഹരായി.
മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് 24 ന്യൂസിലെ റിസര്‍ച്ച് ഹെഡ് ആയ യു. പ്രദീപിന് സമ്മാനിച്ചു. എ. എസ്. ദിനേശിന് മികച്ച പി.ആര്.ഒയ്ക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു. ടോപ് വണ്‍ മീഡിയ ചെയര്‍മാനും സിനിമ സംവിധായകനും പ്രൊഡ്യൂസറും നടനുമായ ശ്രീ. മനോജ് ഗോവിന്ദന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ടോപ് വണ്‍ മീഡിയ ഡയറക്ടര്‍മാരായ മനോജ് കുമാര്‍, കമലേഷ്, നിഷാ നായര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.
Online PR - CinemaNewsAgency.Com