CNA
കൊച്ചി:
പ്രശസ്ത നടനും സംവിധായകനുമായ അല്‍ത്താഫ് സലിമിനെ പ്രധാന കഥാപാത്രമാക്കി അനസ് കടലുണ്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മന്മഥന്'.
ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാംഗ് ഫിലിം ഫാക്ടറി എന്നി ബാനറില്‍ ഡാരിയസ് യാര്‍മില്‍, സുജിത് കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഡാരിയസ് യാര്‍മില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം യുക്തി രാജ് വി നിര്‍വ്വഹിക്കുന്നു.
ബിബിന്‍ അശോക്, ജുബൈര്‍ മുഹമ്മദ് എന്നിവരാണ് സംഗീതം സംവിധായകര്‍.
എഡിറ്റര്‍- വിനയന് എംജെ, കോ പ്രൊഡ്യൂസര്‍- ലിജിന്‍ മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രണവ് പ്രശാന്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷിഹാബ് വെണ്ണല, കല- സതീഷ് താമരശ്ശേരി, മേക്കപ്പ്- റഷീദ് മുഹമ്മദ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, ക്രിയേറ്റീവ് അസോസിയേറ്റ്- ബിനോഷ് ജോര്‍ജ്, ചീഫ് അസോസിയേറ്റ്- ഡയറക്ടര്‍ സാംജി എം ആന്റെണി, അസോസിയേറ്റ് ഡയറക്ടര്‍- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, വിഎഫ്എക്സ്- കൊ കൂണ് മാജിക്, സ്റ്റില്‍സ്- കൃഷ്ണകുമാര്‍ ടി എ,
പരസ്യകല- റോക്കറ്റ് സയന്‍സ്, വിഷ്വല്‍ പ്രൊമോഷന്‍സ്- നേക് പ്ലാന്റ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com