സി എന്‍ എ-
കൊച്ചി:
ബെന്നി തോമസ്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'മാര്ട്ടിന്' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി.
സംവിധായകന് ബെന്നി തോമസ്സ് തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ആതിര ലക്ഷ്മണ് നായികയായി പ്രത്യക്ഷപ്പെടുന്നു.
സലീകുമാര്‍, മേജര്‍ രവി, സോഹന്‍ സീനുലാല്‍, സന്തോഷ് കീഴാറ്റൂര്‍, ശ്രീജിത്ത് രവി, ബിജു കുട്ടന്, ബൈജു എഴുപുന്ന, അജാസ്, ശിവജി ഗുരുവായൂര്‍, സീമ ജി നായര്‍, മഞ്ജു പത്രോസ്, ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റിന്നി ആന്റണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ശിവ മുരളി എഴുതുന്നു. സാലി മൊയ്തീന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബീയാര്‍ പ്രസാദ്, ബെന്നി തോമസ്സ്, ഷെര്‍ഗില്‍ മട്ടക്കല്‍ എന്നിവരുടെ വരികള്‍ക്ക് യാസിര്‍ അഷറഫ്, ജോയി അഗസ്റ്റിന് എന്നിവര്‍ സംഗീതം പകരുന്നു.
ജോസഫിന്റെ ശബ്ദം അനീതിയ്ക്കെതിരെ ആയിരുന്നു. അങ്ങനെ സത്യത്തിനായി പ്രവര്‍ത്തിച്ചപ്പോള്‍ ചിലര്‍ക്ക് ജോസഫ് മോശക്കാരനായി. അവര്‍ എല്ലാവരും ചേര്‍ന്ന് ഗുണ്ട എന്ന വിളിപ്പേര് നല്കി. ഒരു പ്രത്യേക സാഹചര്യത്തില്‍ എസ് ഐ യുടെ മര്‍ദ്ദനത്താല്‍ ജോസഫ് കൊല്ലപ്പെടുന്നു.
ദേഷ്യവും വിഷമവും സഹിക്കാനാവാതെ ജോസഫിന്റെ പതിമ്മൂന്നുക്കാരനായ മകന് മാര്ട്ടിന് ആ എസ് ഐ യെ കൊല്ലുന്നു. അതോടെ മാര്ട്ടിന് അച്ഛന്റെ സ്ഥാനത്ത് അവരോധിക്കപ്പെടുന്നു.
തുടര്‍ന്ന് മാര്‍ട്ടിന്റെ ജീവിതത്തിലും ചമ്പക്കര ഗ്രാമത്തിലുംഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 'മാര്ട്ടിന്' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ബെന്നി തോമസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാര്ട്ടിന് എന്ന നായക കഥാപാത്രത്തെ ബെന്നി തോമസ്സ് തന്നെ അവതരിപ്പിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോബി ആന്റണി, കല- ലെനിന്, മേക്കപ്പ്- അനീസ് ചെര്‍പ്പള്ളശ്ശേരി, പ്രദീപ് തിരൂര്‍, വസ്ത്രാലങ്കാരം- സിജി തോമസ്സ്, ചന്ദ്രന് ചെറുവണ്ണൂര്‍, സ്റ്റില്‍സ്- സാബു പെരുമ്പാവൂര്‍, പരസ്യക്കല- മിഥുന് സി ജോര്‍ജ്ജ്, എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, ചീഫ അസോസിയേറ്റ് ഡയറക്ടര്‍- ഷാന്‍ നവാസ്, സൗണ്ട്- രാജേഷ്, അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- താഹ മുഹമ്മദ്, അനില്‍ അയ്യപ്പന്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.