CNA
കൊച്ചി:
പ്രശസ്ത നടന് എ കെ വിജുബാല്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന 'മാവേലിക്കും പറയാനുണ്ട്' എന്ന ഓണപ്പാട്ട് വിജുസ് ഡയറി യൂട്യൂബ് ചാനലിലൂടെ റിലീസായി.
കോമഡി സറ്റെയറായ വരികള്‍ എഴുതി സംഗീതവും പകര്‍ന്ന് ഈ ഓണപ്പാട്ട് ആലപിച്ച് സംവിധാനം നിര്‍വഹിക്കുന്നത് എ കെ വിജുബാല്‍ തന്നെയാണ്.
ദര്‍ശിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തിന്റെ ഛായാഗ്രഹണം സമീര്‍ സക്കറിയ നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ദിബിന് ജോളി, സ്റ്റുഡിയോ- അമ്മ സ്റ്റുഡിയോ, സൗണ്ട് മിക്സിംഗ്- സാമുവല്‍ പോള്‍, സൗണ്ട് എന്‍ജിനീയര്‍- അനില്‍ എസ് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷാമീര്‍, ഡിസൈന്‍- ഹരി രാജഗൃഹ.
'സൂത്രധാരന്‍' എന്ന സിനിമയിലൂടെ സൂത്രക്കാരനായ കുതിരവണ്ടിക്കാരനെ അവതരിപ്പിച്ചുകൊണ്ട് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടന് എ കെ വിജുബാല്‍.
ജോഷി, കമല്‍, സിബിമലയില്‍, ഷാഫി, അമല്‍നീരദ് തുടങ്ങിയ 35 ഓളം സംവിധായകാരുടെ 100 ല്‍ പരം സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത എ കെ വിജുബാല്‍ നിരവധി ഗാനങ്ങള്‍ എഴുതി സംഗീതം ചെയ്തിട്ടുണ്ട്. അതില്‍ കലാഭവന്‍ മണി പാടിയ 'എനിക്കുമുണ്ട് അങ്ങയെ വീട്ടില്‍', 'നീലസാരി വാങ്ങിത്തരാം' എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് ഇന്നും സുപരിചിതമാണ്.
- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com