ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങള്‍ മായന്റെ പുതിയ ലുക്കിനോടൊപ്പം ടീസര്‍ അനൗണ്‍സ്മെന്റും
24-10-2026
CNA
കൊച്ചി :
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായന്‍ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.
പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറതത്തു വിട്ടിരിക്കുന്നത്.
ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ റിലീസ് ഉടന്‍ എന്ന് അനൗണ്‍സ് ചെയ്തു കൊണ്ടാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.
മാജിക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
ഓരോ തവണയും ഏറെ കൗതുകകരമായ ലുക്കുകളാണ് മായന്റേതായി പുറത്തുവിട്ടിട്ടുള്ളത്.
ഈ ലുക്കും നവ മാധ്യമങ്ങളില്‍ ഏറെ വൈറലാകുന്നതും വ്യത്യസ്ഥവും പുതുമയും നല്കുന്ന കൗതുകം തന്നെ...
ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ അപ്ഡേഷനുകളും എത്തുന്നത്.
ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായന്റേത്.
സത്യവും മിഥ്യയുമൊക്കെ കൈ കോര്‍ക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റെസി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ജിതിന് കെ ജോസ് ഈ ചിത്രത്തിലൂടെ.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതൂല്‍, ജിബിന്‍ ഗോപിനാഥ്, മുബിന് എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.