കൊച്ചി :
അറുപത്താറില്‍ ആറാം പ്രാക്ക്...
കള്ള പ്രാക്ക്, കന്നിപ്രാക്ക് ... എന്നു തുടങ്ങുന്ന ഗാനത്തോടെ 'മായന്‍' ചാപ്റ്റര്‍ 1 എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായി.
ജിതിന് കെ.ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വരികളിലും, ദൃശ്യങ്ങളിലും ഭീതി നിറഞ്ഞു നില്‍ക്കുന്നതാണ് ഈ ഗാനം.
ക്രൈസ്തവ സമൂഹത്തിലെ പ്രാര്‍ത്ഥനയുടെ ടോണ്‍ ഗാനത്തില്‍ നിഴലിക്കുന്നു.
ഒരു പക്ഷെ ഇത്തരത്തിലൊരു ഗാനം മലയാള സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഇതാദ്യമാണന്നു പറയുന്നതില്‍ തെറ്റില്ല.
രാജീവ് ഗോവിന്ദന് രചിച്ച് മുജീബ് മജീദും, ജോണ്‍സ് റോയിയും ചേര്‍ന്ന് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് ജോണ്‍സ് റോയിയും സംഘവും ചേര്‍ന്നാണ്. ആലാപനത്തിലും ഏറെ വ്യത്യസ്ഥമായ ഈ ഗാനം സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

സത്യവും മിഥ്യയും കോര്‍ത്തിണക്കി, വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ, ഫാന്റെസി, ഹൊറര്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
അതിന് ഏറ്റവും അനുയോജ്യമായ വിധത്തിലുള്ള അപ്ഡേഷനുകളാണ് ഇതുവരേയും പുറത്തു വീട്ടിട്ടുള്ളത്.
പുരാതന ക്രിസ്ത്യന്‍ തറവാടുകളില്‍ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന കറുത്തച്ചനൂട്ട് എന്ന ദുര്‍മ്മന്ത്രവാദവും ചിത്രത്തിന്റ പ്രധാന ഘടകമാണന്നുപറയപ്പെടുന്നു.
ആക്ഷനും, വയലന്‍സും, ഹൊററും, ഇമോഷണല്‍ ഡ്രാമയുമൊക്കെ കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റെര്‍ടൈനറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതൂല്‍, ജിബിന്‍ ഗോപിനാഥ്, മുബിന് എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന അഭിനേതാക്കളാണ്.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധയകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്. നായര്‍, കലാ സംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യൂം ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വി ബോസ്, പ്രൊഡക്ഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടിവ്- എബി ബെന്നി, പ്രൊഡക്ഷന്‍ - കിരണ്‍ കാന്ത്, കണ്ട്രോളര്- ദീപക് പരമേശ്വരന്.
ഡിസംബര്‍ മൂന്നിന് ഈ ചിത്രം സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com