CNA
കൊച്ചി:
'പിച്ചക്കാരന് 2' എന്ന് ചിത്രത്തിനു ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷന്‍ ചിത്രം 'മഴൈ പിടിക്കാത്തമനിതന്‍' ലോകമാകെ പ്രദര്‍ശനമാരംഭിച്ചു.
ശരത്കുമാര്, സത്യരാജ്, കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഡോളീ ധനാജ്ഞയന്, മുരളി ശര്‍മ്മ, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
വിജയ് മില്ട്ടന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേഘ ആകാശ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇന്‍ഫിലിറ്റി ഫിലിംസ് കമല്ബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മില്‍ട്ടണ്‍ നിര്‍വ്വഹിക്കുന്നു.
ജാഗ്വര്‍ സ്റ്റുഡിയോസിനു വേണ്ടി ബി വിനോദ് ജയിന് സന്‍ഹ സ്റ്റുഡിയോസിനു വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവര്‍ ചേര്‍ന്ന് 'മഴൈ പിടിക്കാത്തമനിതന്‍' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com