CNA
വൈക്കം:
പുതുമുഖ ബാലതാരം അന്നയെ പ്രധാന കഥാപാത്രമാക്കി പെരുന്താളൂര്‍ മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഴമേഘം' എന്ന സിനിമയുടെ പൂജാ കര്‍മ്മം, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ വെച്ച് നിര്‍വഹിച്ചു.
അന്ന പ്രിയ ക്രിയേഷന്റെ ബാനറില്‍ സുമ പ്രിയയുടെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ജനപ്രിയ കോമഡി സോഷ്യല്‍ മീഡിയ താരങ്ങളും അഭിനയിക്കുന്നു.
മഞ്ജുലാല്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. പെരുന്താളൂര്‍ മോഹന്‍ എഴുതിയ വരികള്‍ക്ക് ജോസ് ബാപ്പയ്യന്‍ സംഗീതം പകരുന്നു.
മധു ബാലകൃഷ്ണന്, ജോസ് സാഗര്‍, റിമി ടോമി, നിധി പ്രമോദ് എന്നിവരാണ് ഗായകര്‍.
മേക്കപ്പ്- ലാല്‍ കരമന, ആര്‍ട്ട്- ദിലീപ് ശിവന് കോവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണ, പി ആര് ഓ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com