CNA
കൊച്ചി:
കതിര്, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്പെന്‍സ് ഡ്രാമ ചിത്രമായ 'മീശ' ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
ഹക്കീം ഷാ,ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദീര്‍ഘനാളുകള്‍ക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത പ്രശ്നങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.
യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജന് നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്- മനോജ്, സംഗീതം- സൂരജ് എസ് കുറുപ്പ്, ലൈന്‍ പ്രൊഡ്യൂസര്‍- സണ്ണി തഴുത്തല, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്, കലാസംവിധാനം- മകേഷ് മോഹനന്, മേക്കപ്പ്- ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, സൗണ്ട് ഡിസൈനര്‍- അരുണ്‍ രാമവര്‍മ്മ, കളറിസ്റ്റ്- ജയദേവ് തിരുവൈപതി, ഡിഐ- പോയറ്റിക്ക്, വിഎഫ്എക്സ്- ഐവിഎഫ്എക്സ്, പബ്ലിസിറ്റി ഡിസൈന്‍- തോട്ട് സ്റ്റേഷന്, റോക്സ്സ്റ്റാര്‍, പ്രൊമോ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, വിതരണം- ക്യാപിറ്റല്‍ സിനിമാസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com