മഹേഷ് എം കമ്മത്ത്-
കൊച്ചി:
'ബിഗ് ബോസ്' സീസണ്-5 വിന്നറും സംവിധായകനും സോഷ്യല്‍ മീഡിയ സ്റ്റാറുമായ അഖില്‍ മാരാര്‍ നായകനാകുന്ന 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി' എന്ന ചിത്രം റിലീസായി.
സ്റ്റാര്‍ ഗേറ്റിന്റെ ബാനറില്‍ പ്രസിജ് കൃഷ്ണയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദയകുമാര്‍, സരിത സുരേഷ്, ഷൈന്‍ ദാസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്.
ബാബു ജോണ്‍ ആണ് 'മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി'യുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ ജനപ്രിയ പരമ്പരയായ 'ബിഗ് ബോസി'ലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖില്‍ മാരാറിനെ കൂടാതെ അഭിഷേക് ശ്രീകുമാര്‍, സറീനാ ജോണ്സണ് എന്നിവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
'മുള്ളന്‍കൊല്ലി' എന്ന അതിര്‍ത്തി മലയോര ഗ്രാമത്തില്‍ അരങ്ങേറുന്ന ഒരു ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണിത്. അഞ്ചു ചെറുപ്പക്കാര്‍ ഒരു യാത്രയില്‍, അവര്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീര്‍, കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാര്‍, ഉദയ കുമാര്‍, ആസാദ് കണ്ണാടിക്കല്‍, ശിവദാസ് മട്ടന്നൂര്‍, സുധി കൃഷ്, നസീര്‍ ഷൊര്‍ണുര്‍, അര്‍സിന്‍ സെബിന് ആസാദ്, അശോകന് മണത്തല, ശ്രീഷ്മ ഷൈന്‍ ദാസ്, വീണ (അമ്മു), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യന്‍, ബിന്ദു ബാല, പ്രിയ ബിജു, ഐഷ ബിന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
സംഗീതം- ജെനീഷ് ജോണ്‍, സാജന് കെ. റാം, ഗാനരചന- വൈശാഖ് സുഗുണന്, ഷിബി പനങ്ങാട്ട്. ബാക്ക്ഗ്രൗണ്ട് സ്കോര്‍- സാജന് കെ. റാം, ഛായാഗ്രഹണം- എല്‍ബന്‍ കൃഷ്ണ, എഡിറ്റിംഗ്- രജീഷ് ഗോപി, ട്രെയിലെര്‍ കട്ട്സ്- ഡോണ്‍ മാക്സ്, കലാസംവിധാനം- അജയ് മങ്ങാട്, കോസ്റ്റ്യൂം ഡിസൈന്‍- സമീറാ സനീഷ്,
മേക്കപ്പ്- റോണക്സ് സേവ്യര്‍, ത്രില്‍സ്- കലൈ കിംഗ്സണ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- എസ്. പ്രജീഷ്.(സാഗര്‍), അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ബ്ലസന്‍ എല്‍സ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- യൂനുസ് ബാബു തിരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അതുല്‍ തലശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ആസാദ് കണ്ണാടിക്കല്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്.
Online PR - CinemaNewsAgency.Com