കൊച്ചി :
ഓരോ മനുഷ്യന്റേയും ജീവിതത്തില്‍ വള്ളിക്കെട്ടുകള്‍ അരങ്ങേറാറുണ്ട്. ഇവിടെ തനിനാട്ടുമ്പുറത്തുകാരനായ പ്രേമദാസന് എന്ന യുവാവ് മോഹിച്ചു പിടിച്ചത് സുന്ദരമായ 'മോഹന വള്ളി' എന്ന കുരുക്കാണ്. പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആ കുരുക്ക് ഏറ്റെടുത്തു.
അത് അഴിക്കാനുള്ള ശ്രമത്തിന്റെ രസാകരമായ മുഹൂര്‍ത്തങ്ങളുടെ ചലച്ചിത്രാവിഷ്കാരണമാണ് 'മോഹന വള്ളി' എന്ന ചിത്രം.
ഹൊറര്‍, ഫാന്റസി, ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായര്‍ സംവിധാനം ചെയ്യുന്നു.

സഞ്ജീവ് ശിവന്, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു കൊണ്ടാണ് ഉമേഷ് സംവിധായക നിരയിലേക്കെത്തുന്നത്.
ജെ. സ്റ്റുഡിയോസ് & എ2എ മൂവി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ജൂലായ് പന്ത്രണ്ട് ഞായറാഴ്ച്ച ആരംഭം കുറിച്ചു.

കൊച്ചി, ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്.
പ്രശസ്ത സംവിധായകന് സഞ്ജീവ് ശിവനാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പും നല്കി.

പിന്നീട് നടന്ന ചിത്രീകരണത്തില്‍ അസീസ് നെടുമങ്ങാട് ആദ്യ ഷോട്ടില്‍ അഭിനയിച്ചു.
സംവിധായകന് ലിയോ തദേവൂസ്, ടൈറ്റില്‍ പ്രകാശനം നിര്‍വ്വഹിച്ചു.


സമീപകാലത്ത് പ്രേഷകശ്രദ്ധ നേടിയ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങിയ അസീസ് നെടുമങ്ങാടണ് കേന്ദ്ര കഥാപാത്രമായ പ്രേമ ദാസനെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡന്, ഭഗത് മാനുവല്‍, സെന്തില്‍ കൃഷ്ണ, ബിന്ദു പണിക്കര്‍, മൊട്ട രാജേന്ദ്രന്, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിന്‍ബിനോ, ശശാങ്കന് മയ്യനാട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രചന- രാഹുല്‍ കല്യാണ്‍, സംഗീതം- അര്‍ക്കാഡോ, ഛായാഗ്രഹണം- സുധീര്‍ സുരേന്ദ്രന്, എഡിറ്റിംഗ്- സുനേഷ് സെബാസ്റ്റ്യന്‍, കലാ സംവിധാനം- മകേഷ് മോഹന്‍, മേക്കപ്പ്- സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈന്‍- അരവിന്ദ് കെ.ആര്., സൗണ്ട് മിക്സിംഗ്- എം ആര്. രാജാകൃഷ്ണന്, സൗണ്ട് ഡിസൈന്‍- ആശിഷ് ജോസ് ഇല്ലിക്കല്‍, ഡിസൈന്‍- യെല്ലോടൂത്ത്, മാര്‍ക്കറ്റിംഗ്- ഒപ്റ, സ്റ്റില്‍സ്- വിഷ്ണു ആര്. ഗോവിന്ദ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ്- കമലാക്ഷന്‍ പയ്യന്നൂര്‍, അനില്‍ അന്‍സാദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശശി പൊതുവാള്.
പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com