CNA
കൊച്ചി:
'പൂച്ചക്കൊരു മൂക്കുത്തി' എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദര്ശന് തന്റെ നൂറാമത്തെ ചിത്രമൊരുക്കുവാന്‍ പോകുന്നു.
മലയാള സിനിമയില്‍ വിജയ ചിത്രങ്ങള്‍ ഒരുക്കിപ്പോരുന്നതിനിടയിലാണ് ബോളിവുഡ്ഡിലേക്കും പ്രിയദര്ശന് കടന്നുവന്നത്.
ബോളിവുഡ്ഡിലെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി പ്രിയദര്ശന് ചിത്രങ്ങള്‍ ഒരുക്കുവാന്‍ കഴിഞ്ഞു. ഒരു ദക്ഷിണേന്ത്യന്‍ സംവിധായകനും ലഭിക്കാത്ത രീതിയിലാണ് ഹിന്ദി സിനിമാ രംഗം പ്രിയദര്‍ശനെ സ്വീകരിച്ചത്. ഹിന്ദിയിലൊരുക്കിയ ചിത്രങ്ങളില്‍ ബഹു ഭൂപരിപക്ഷവും മികച്ച വിജയം നേടിയതും പ്രിയദര്ശന് ബോളിവുഡ്ഡില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണമായി.
ഇപ്പോഴിതാ തന്റെ നൂറാമത്തെ ചിത്രം ഒരുക്കുന്നു. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്. തന്റെ ആദ്യ ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി'യിലെ നായകനും മോഹന്‍ലാലായിരുന്നു.
ആദ്യ ചിത്രത്തിലേയും, നൂറാമതു ചിത്രത്തിലേയും നായകന് ഒരാള്‍ തന്നെയാകുന്നത് അപൂവ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്.
ഇതൊരു വേള്‍ഡ് റെക്കാര്‍ഡാണ്. ഇതാരും തിരുത്താനും സാധ്യത കുറവാണ്.
താന്‍ തിരക്കഥ എഴുതിയ ചിത്രത്തിങ്ങളിലെനായകനും മോഹന്‍ലാല്‍ ആയിരുന്നുവെന്ന് പ്രിയദര്ശന് വ്യക്തമാക്കി.
പ്രിയദര്ശന് - മോഹന്‍ലാല്‍ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം നല്‍കുന്നതാണ്. ആ പ്രതീക്ഷകള്‍ക്കൊപ്പം തന്നെയായിരിക്കും ഈ ചിത്രവും എന്നു നിസ്സംശയം പറയാം.
ഒരു മ്യൂസിക്കല്‍ ഡ്രാമ ചിത്രമായിരിക്കുമിതെന്ന് പ്രിയദര്ശന് വ്യക്തമാക്കി. ആക്ഷനും നല്ല പ്രാധാന്യമുണ്ടാകും. കുടുംബ പ്രേഷകര്‍ക്കൊപ്പം നില്ക്കുന്ന ഒരു ക്ലീന്‍ എന്റര്ടെയ്നര് എന്നാണ് പ്രിയദര്ശന് പറഞ്ഞത്.
ആശീര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ആശിര്‍വ്വാദിന്റെ മുപ്പത്തി ഒമ്പാതാമത്തെ ചിത്രമാണിത്.
രണ്ടായിരത്തി ഇരുപത്തിയാറില്ത്തന്നെ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് ആന്റണി പറഞ്ഞു.
ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ അടുത്തു തന്നെ പുറത്തുവിടും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com