CNA
കണ്ണൂര്‍ :
'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോഹിനിയാട്ടം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂര്‍ ധര്‍മ്മടത്ത് ആരംഭിച്ചു.
'ഭരതനാട്യം' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബുലു അജു നിര്‍വ്വഹിക്കുന്നു.
കോ റൈറ്റര്‍- വിഷ്ണു ആര് പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സല്മാന് കെ എം, എഡിറ്റിംഗ്- ഷഫീഖ്, സംഗീതം- ഇലക്ട്രോണിക് കിളി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന, കല- ദില്‍ജിത് എം ദാസ്, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്- വിഷ്ണു എസ് രാജന്, പരസ്യകല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സാംസണ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, മോഷന്ഡോട്ട്, വിഎഫ്എക്സ് സ്റ്റുഡിയോ, പ്രൊഡക്ഷന്‍ മാനേജര്‍- ജോബി, വിവേക്.
ഭരതനാട്യത്തിലെ മുഖ്യ താരങ്ങള്‍ക്കൊപ്പം ഇത്തവണ, മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com