കൊച്ചി :
സീനു സിദ്ദാര്‍ത്ഥ്, ശ്രദ്ധ ജോസഫ്, ആദില്‍ ഷാജഹാന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'മോഹിത' എന്ന ചിത്രത്തിന്റെ പൂജ എറണാകുളം 'മാക്ട' ജോണ്‍ പോള്‍ ഹാളില്‍ വെച്ച് 'മാക്ട' ചെയര്മാന് ജോഷി മാത്യു ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

'മോഹിത' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ 'മാക്ട' ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അരൂക്കുറ്റി റിലീസ് ചെയ്തു. തുടര്‍ന്ന് നിര്‍മ്മാതാവ് ബാബുരാജ് 'മോഹിത'യുടെ സ്ക്രിപ്റ്റ്, സംവിധായകന് കെ ജെ ബോസിന് കൈമാറി.

ഡോക്ടര്‍ ചന്ദ്രദാസന്‍ (ലോകധര്‍മ്മി), മാക്ട ട്രഷറര്‍ സജിന്‍ ലാല്‍, പരസ്യ കലാകാരന് ഗായത്രി അശോക്, സംവിധായകന്മാരായ കെ പി വ്യാസന്,
ജോണ്‍ ടിറ്റോ, ഗായിക സോണി സായ്, വിവേക് മുഴുക്കുന്ന്, തുടങ്ങിയ പ്രമുഖരും പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.
M2B2 മൂവി മേക്കഴ്സിന്റെ ബാനറില്‍ ബാബുരാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഡോക്ടര്‍ സുനില്‍ നെല്ലായി, എ എസ് ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില അനോകി, രാജന് സിത്താര, ശ്രീകുമാര്‍ ഹരിപ്പാട്, വിജയ് പി, അരുണ്‍ സോമസുന്ദരം, രഞ്ജിത്ത് കലാഭവന്‍, ഡെന്‍സി, അമൃത് പപ്പന് തുടങ്ങിയവരും അഭിനയിക്കുന്നു.

ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
എ എസ് ദിനേശ്, കെ ജെ ബോസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. സുഭാഷ് ചേര്‍ത്തല എഴുതിയ വരികള്‍ക്ക് അനീഷ് ഇന്ദിര
വാസുദേവ് സംഗീതം പകരുന്നു.

എഡിറ്റര്‍- ജ്യോതിഷ് കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സിമി സജീവ്, ആര്‍ട്ട്- ടി ജി ഗോപി, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റ്യൂംസ്- ബുസി ബി ജോണ്‍,
കൊറിയോഗ്രാഫി ഡോക്ടര്‍- സുനില്‍ നെല്ലായി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നസീര്‍ ധര്മ്മജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോസ് വരാപ്പുഴ, സ്റ്റില്‍സ്- സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാലി അഞ്ജന, രാജി, രാജഗോപാല്‍, ഡിസൈന്‍- ആദില്‍.
ജൂലൈ ഒന്നിന് ചേര്‍ത്തല പള്ളിപ്പുറത്ത് 'മോഹിത'യുടെ ചിത്രീകരണം ആരംഭിക്കുന്നു.
പി ആര് ഒ- അഞ്ജു അഷറഫ്.
Online PR - CinemaNewsAgency.Com