CNA
കൊച്ചി:
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഒടിടി പ്ലാറ്റഫോമില്‍, പുരസ്കാരങ്ങളിലൂടെ ശ്രദ്ധ നേടിയ കുട്ടികളുടെ ചിത്രം 'മോണോ ആക്ട്' പ്രദര്‍ശനം ആരംഭിച്ചു.
ഗിരിധര്‍, അലന്ഡ റോയ്, കലാഭവന്‍ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോയ് തൈക്കാടന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത കുട്ടികളുടെ സിനിമയാണ് 'മോണോ ആക്ട്'.
ദ്രാവിഡപുത്രി എന്ന ചിത്രത്തിന് ശേഷം റോയ് തൈക്കാടന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സത്യജിത് റേ അവാര്‍ഡ് (മികച്ച കുട്ടികളുടെ ചിത്രം), ഫിലിം ക്രിട്ടിക്സ് സ്പെഷല്‍ ജൂറി അവാര്‍ഡ് (ഗാനരചന, സംഗീതം) പൂവച്ചഖാദര് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ജെ ആര് ഫിലിം ഹൗസിന്റെ ബാനറില്‍ റോയ് തൈക്കാടന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ അലൈന കാതറിന്, ഹേമ ഫ്രന്നി, ആഷേര്‍, വൈഗ നിഷാന്ത്,നില്‍ഷാ, കണ്ണന് തുരുത്ത്, അന്‍വര്‍ എരുമപ്പെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.
സജി എരുമപ്പെട്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഷാജി കുമാര്‍ ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഡോ. ബി ആര് അരുന്ധതി, പ്രമീള, വിനോദ് കുമാര്‍ എന്നിവര്‍ ആലപിക്കുന്നു.
എഡിറ്റിംഗ്- സജി എരുമപ്പെട്ടി, നിഖില്‍ കോട്ടപ്പടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദാസ് വടക്കുംചേരി, കല- കെസി, മേക്കപ്പ് രമ്യ, കോസ്റ്റ്യൂം ഡിസൈന്‍- ജിന്‍സി, സൗണ്ട് ഡിസൈന്‍- റിച്ചാര്‍ഡ് ചേതന, മിക്സിംഗ്- കൃഷ്ണജിത് എസ് വിജയന്, പ്രൊജക്റ്റ് കോഡിനേറ്റര്‍- ഫെബിന് അങ്കമാലി, സ്റ്റുഡിയോ- മൊവിയോള, സ്റ്റില്‍സ്- ജെ ആര് മീഡിയ ടെക്, സ്റ്റണ്ട്- റിച്ചാഡ് അന്തിക്കാട്, അസോസിയേറ്റ് ഡയറക്ടര്‍- ശ്യാം മോഹന്‍, വിനീഷ് നെന്മാറ, ഡിസൈന്‍സ്- മനോജ് ഡിസൈന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്- സുജിത് ദേവന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com