CNA
കൊച്ചി:
നാടക നടനും സിനിമ താരവുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിത കഥ പറയുന്ന 'നാടക നടന്' എന്ന ഡോക്യുമെന്ററി സിനിമയുടെ പോസ്റ്റര്‍ റിലീസ് ചെയ്തു.
മലയാളത്തിലെ പ്രസിദ്ധരായ സിനിമ താരങ്ങള്‍, സംവിധായകര്‍, നാടക സംവിധായകര്‍, രചയിതാക്കള്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
മുഹമ്മദ് പേരാമ്പ്ര എന്ന നാടക സിനിമാ നടന്റെ വ്യക്തിജീവിത അനുഭവങ്ങളുമാണ് ഇതില്‍ പ്രതിപാദിക്കുന്നത്. കേരളത്തിലെ ഓരോ നാടക കലാകാരന്റെയും ജീവിതവും ഈ ഡോക്യുമെന്ററിയില്‍ കടന്നുവരുന്നു. അവരുടെ വേദനകള്‍ ജീവിതാനുഭവങ്ങള്‍ തുടങ്ങിയവയും ഈ ആവിഷ്കാരത്തില്‍ ഉണ്ട്.
കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നാടകത്തിനും നാടക പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കും ഓര്‍മിപ്പിക്കുന്നു.
ആധുനിക കാലത്തേക്കുള്ള ചില ഓര്‍മ്മപ്പെടുത്തലുകളും 'നാടക നടന്' സംസാരിക്കുന്നുണ്ട്.
സംവിധാനം- ജിന്റോ തോമസ്, നിര്‍മ്മാണം- കെ സി പ്രസന്‍സ് ആന്‍ഡ് WAWE മീഡിയ പ്രൊഡക്ഷന്‍സ്.
സ്ക്രിപ്റ്റ്- ഷംസുദ്ദീന് കുട്ടത്ത്, ക്യാമറ- ചന്തു മേപ്പയൂര്‍, ബിജിഎം- സാന്‍ഡി, എഡിറ്റര്‍- ബുഷെയര്‍, സൗണ്ട്- അഭയ് ദേവ് ഭാസ്കര്‍, പോസ്റ്റര്‍ ഡിസൈന്‍- അനൂപ് സുരേഷ്.
Online PR - CinemaNewsAgency.Com