CNA
ആലപ്പുഴ:
രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം, ബഹു. സംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ബഹു. ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്, ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
എം എല്‍ എമാരായ യു പ്രതിഭ, ദലിമ ജോര്‍ജ്, സംവിധായകന് രമേശ് എസ് മകയിരം, നടിമാരായ ആശ വാസുദേവന്‍ നായര്‍, മഴ രമേശ്, ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രമേശ് എസ് മകയിരം, ആശ വാസുദേവന്‍ നായര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകര്‍ന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ഷഹബാസ് അമന്, നിത്യാ മാമന്, ഗിരീഷ് നാരായണന്, കാഞ്ചന ശ്രീറാം, അമൃത ജയകുമാര്‍, ഐശ്വര്യ മോഹന്‍, അന്നപൂര്‍ണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകര്‍.
നടനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രമേശ് എസ് മകയിരം ഒരുക്കുന്ന 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചിത്രത്തില്‍ ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെര്ലിന് റീന, ക്ഷമ കൃഷ്ണ, ഗിരിധര്‍ കൃഷ്ണ, ധന്യ സി മേനോന്, മഴ രമേശ്, പാര്‍ഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
മഴ ഫിലിംസ്, ആര് ജെ എസ് ക്രീയേഷന്‍സ്, ജാര് ഫാക്ടറി എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയന്‍ദാസ് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ലിനോയ് വര്‍ഗീസ് പാറിടയില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എല്‍ദോ സെല്‍വരാജ്, ആര്‍ട്ട്- ശ്രുതി ഇ വി, മേക്കപ്പ്- ബിനു സത്യന്, നവാസ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി ജോണ്‍, അവിനെഷ്, ജോസ്, ഡിസൈന്‍- ആര്‍ക്കെ.
തിരുവനന്തപുരം, വാഗമണ്‍, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'നാല്‍പ്പതുകളിലെ പ്രണയം' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com