CNA
തിരു:
നടനും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ രമേശ് എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച 'നാല്‍പ്പതുകളിലെ പ്രണയം' എന്ന ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടൈറ്റിലും പ്രകാശനം സിനിമാ, സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, എഴുത്തുകാരന് വി ജെ ജെയിമ്സിനു നല്കി നിര്‍വ്വഹിച്ചു.
മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ചു നടന്ന പ്രകാശന ചടങ്ങില്‍ സംവിധായകന് രമേശ് എസ് മകയിരം, നായകന് ജെറി ജോണ്‍ നായിക ആശ വി നായര്‍ എന്നിവര്‍ പങ്കെടുത്തു.
ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെര്ലിന് റീന, ക്ഷമ കൃഷ്ണ, ഗിരിധര്‍ കൃഷ്ണ, ധന്യ സി മേനോന്, മഴ രമേശ്, പാര്‍ഥിപ്, ഷഹനാസ്, ജാനിഷ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ഒപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.
മഴ ഫിലിംസ്, ആര് ജെ എസ് ക്രീയേഷന്‍സ്, ജാര് ഫാക്ടറി എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ജയന്‍ദാസ് നിര്‍വ്വഹിക്കുന്നു.
രമേശ് എസ് മകയിരം ആശ വി നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍- റഷിന് അഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എല്‍ദോ സെല്‍വരാജ്, ആര്‍ട്ട്- ശ്രുതി ഇ വി, മേക്കപ്പ്- ബിനു സത്യന്, നവാസ്, അസ്സോസിയേറ്റ് ഡയറക്ടര്‍-ഷാജി ജോണ്‍, അവിനെഷ്, ജോസ്, ഡിസൈന്‍- ആര്‍ക്കെ.
തിരുവനന്തപുരം, വാഗമണ്‍, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com