CNA
കൊച്ചി :
പ്രശസ്ത താരം റായ് ലക്ഷ്മി, മുകേഷ് തിവാരി, രവി കാലെ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നാന് താന്‍ ഝാന്‍സി' എന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആഗസ്റ്റ് ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു.
രാജേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വീരേഷ് എന്‍ ടി എ നിര്‍വ്വഹിക്കുന്നു.
രചന- പി.വി.എസ്. ഗുരുപ്രസാദ്, സംഗീതം- എം.എന്‍. കൃപാകര്‍, എഡിറ്റര്‍- ബസവരാജ്, യുആര്‍എസ് ശിവു, ആക്ഷന്‍- ത്രില്ലര്‍ മഞ്ജു.
കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ അര്‍പ്പണബോധമുള്ള ഒരു നിര്‍ഭയ ഉദ്യോഗസ്ഥയായ ഇന്‍സ്പെക്ടര്‍ ജാന്‍സി, തന്റെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്ട ബിസിനസുകാരനെ നേരിടുമ്പോളുണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തന്‍ സാങ്കേതിക മികവില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
രണ്ടു വില്ലന്മാര് ഉള്ളതിനാല്‍ ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറേ പ്രാധാന്യമുണ്ട്. റായ് ലക്ഷ്മിയുടെ ആദ്യത്തെ ആക്ഷന്‍ ചിത്രമാണിത്.
അസോസിയേറ്റ്- നംജു എം എന്‍ ഹള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍- ഹനിയുമര്‍ എസ്, മഹേഷ് കുമാര്‍ ജെ, റോജ, സ്റ്റില്‍സ്- രമേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- തോമസ്, രാഹുല്‍ എന്‍.എച്ച്, ഡിസൈന്‍- ആര്‍ട്ട് കഫേ.
കേരളത്തില്‍ റോഷിക എന്റര്‍പ്രൈസസ്, സന്‍ഹ സ്റ്റുഡിയോ റിലീസ് എന്നിവര്‍ ചേര്‍ന്ന് 'നാന് താന്‍ ഝാന്‍സി' പ്രദര്‍ശനത്തിനെത്തിക്കുന്നു.
പി ആര് ഒ- എ എസ് ദിനേശ്.