CNA
കൊച്ചി:
പലപ്പോഴും നമ്മള് കളിയായോ കാര്യമായോ പറയുന്ന വാചകമാണ് 'എവരി ഡോഗ് ഹാസ് എ ഡേ' എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.
അത് ശരി വെയ്ക്കുകയാണ് 'നജസ്സ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍.
'Canine Star കുവി' കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് 'നജസ്സ്'.
പെട്ടിമുടി ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ക്ക് ഒപ്പമാണ് കുവി മലയാളികളുടെ മനസിലേക്ക് കടന്നുവരുന്നത്. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം കണ്ടെടുക്കാന്‍ ദുരിത ഭൂമിയില്‍ പൊലീസിന് വഴിയൊരുക്കി, വാര്‍ത്തകളില്‍ നിറഞ്ഞ കുവി, നജസ്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.
ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും, സംവിധാനവും നിര്‍വഹിച്ച 'നജസ്സ്' എന്ന ചിത്രത്തില്‍ പെട്ടിമുടി ദുരന്തത്തില്‍ ശ്രദ്ധേയയായ കുവി എന്ന പെണ് നായ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൈലാഷ്, കുഞ്ഞിക്കണ്ണന് ചെറുവത്തൂര്‍, സജിത മഠത്തില്‍, ടിറ്റോ വില്‍സണ്‍, അമ്പിളി ഔസേപ്പ്, കേസിയ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈഡ് സ്ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നീലാംബരി പ്രൊഡക്ഷന്‍സിന്റെ സാരഥികളായ മുരളി നീലാംബരി, പ്രകാശ് സി. നായര്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്.
ഛായാഗ്രഹണം- വിപിന്‍ ചന്ദ്രന്, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്, കലാസംവിധാനം- വിനീഷ് കണ്ണന്, വസ്ത്രാലങ്കാരം- അരവിന്ദന്.
നിരവധി ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ നജസ്സിന് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സിന്റ ഏറ്റവും നല്ല ദേശിയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡും കരസ്ഥമാക്കി.
മെയ് ഒന്നിന് വള്ളുവനാടന്‍ സിനിമാ കമ്പനി 'നജസ്സ്' പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com