CNA
കൊച്ചി:
രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വ്വഹിച്ച 'നാല്പതുകളിലെ പ്രണയം '(ലവ് ഇന്‍ ഫോര്‍ട്ടിസ്) എന്ന സിനിമയ്ക്ക് നിരവധി ദേശീയഅന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ ലഭിച്ചു.
പതിനഞ്ചാമത് ദാദാ സാഹേബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍, ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം കാര്‍ണിവല്‍ എന്നിവയില്‍ ഒഫീഷ്യല്‍ സെലക്ഷന് കിട്ടിയ ചിത്രം സ്വീഡിഷ് അക്കാദമി ഓഫ് മോഷന്‍ പിക്ചറിന്റെ 'ഔട്ട്സ്റ്റാന്റിങ് അച്ചീവ്മെന്റ് അവാര്‍ഡ്' കൊടൈക്കനാല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 'മികച്ച ഇന്ത്യന്‍ സിനിമ' അവാര്‍ഡും കരസ്ഥമാക്കി.
മുംബൈ എന്റര്‍ടൈന്‍മെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, കോളിവുഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, റോഹിപ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ജൂറി പുരസ്ക്കാരവും സ്വന്തമാക്കി.
ജെറി ജോണ്‍, ആശാ വാസുദേവന്‍ നായര്‍, ശ്രീദേവി ഉണ്ണി, കുടശ്ശനാട് കനകം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഴുത്തുകാരനും നടനും മാധ്യമപ്രവര്‍ത്തകനുമായ രമേശ് എസ് മകയിരം ഒരുക്കിയ ചിത്രത്തില്‍ മെര്ലിന്, ക്ഷമ,ഗിരിധര്‍,ധന്യ,മഴ പാര്‍ദ്ധിപ്, ഷഹനാസ്,ജാനിഷ് തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
രമേശ് എസ് മകയിരം, ആശാ വാസുദേവന്‍ നായര്‍ എന്നിവരുടെ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകരുന്നു.
ഷഹബാസ് അമന്, നിത്യ മാമന്, ഗിരീഷ് നാരായണ്‍, കാഞ്ചന ശ്രീറാം, അമൃത ജയകുമാര്‍, ഐശ്വര്യ മോഹന്‍, അന്നപൂര്‍ണ പ്രദീപ്, ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകര്‍.
മഴ ഫിലിംസ്, ആര് ജെ എസ് ക്രീയേഷന്‍സ്, ജാര് ഫാക്ടറി എന്നീ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയന്‍ദാസ് നിര്‍വ്വഹിക്കുന്നു.
ഫെസ്റ്റിവല്‍ കുറേറ്റര്‍ അജയ് എസ് ജയന്, എഡിറ്റര്‍- ലിനോയ് വര്‍ഗീസ് പാറിടയില്‍, ആര്‍ട്ട്- ശ്രുതി ഈ വി, സൗണ്ട് ഡിസൈന്‍- ഷാജി മാധവന്, മേക്കപ്പ്- ബിനു സത്യന്, നവാസ് ഷെജി, പ്രൊഡക്ഷന്‍ കണ്ട്രോളര്- എല്‍ദോ സെല്‍വരാജ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ഷാജി അജോണ്‍, അവനേഷ്, ജോസ്, ഡിസൈന്‍- ആര്‍ക്കേ കെ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com