CNA
കൊച്ചി:
മലയാളം തമിഴ് പ്രമുഖ ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കി മോഹന്‍ ദാസ് പൊറ്റമ്മല്‍, ദേവദാസ് കല്ലുരുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് 'നമ്മളറിയാതെ'.
കോടി ക്രിയേഷന്‍സിന്റെ ബാനറില്‍ എബിന് ദാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം യുവന് നിര്‍വ്വഹിക്കുന്നു.
ദേവദാസ് കല്ലുരുട്ടിയുടെ കഥയ്ക്ക് സുഭാഷ് ആര് കൃഷ്ണ തിരക്കഥ സംഭാഷണം എഴുതുന്നു.
ഗാനങ്ങള്‍ മുല്ലപ്പള്ളി നാരായണന് നമ്പൂതിരി എഴുതിയ വരികള്‍ക്ക് സലാം വീരോളി സംഗീതം പകരുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്- ജോണ്സണ് പനക്കല്‍, കലാസംവിധാനം- ഉണ്ണി ഉഗ്രപുരം, വസ്ത്രാലങ്കാരം- ശ്രീനി ആലത്തിയൂര്‍, ചമയം- രഞ്ജിത്ത് രവി,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മധുഗോപാല്, അസോസിയേറ്റ് ഡയറക്ടര്‍- ബവീഷ് ബാല്‍ താമരശ്ശേരി, ഫിനാന്‍സ് കണ്ട്രോളര്- ടി പി സി വളയന്നൂര്‍,
പ്രൊഡക്ഷന്‍ മാനേജര്‍- സിനോജ് ചെന്നൈ, ലൊക്കേഷന്‍ മാനേജര്‍- റഷീദ് മുക്കം.
മാര്‍ച്ച് മൂന്നാം വാരം ബോംബെയിലും കോഴിക്കോട് പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
പി ആര് ഒഎ എസ് ദിനേശ്.
Online PR - CinemaNewsAgency.Com