CNA
തിരു :
എന്‍ പടം വേള്‍ഡ് ഓഫ് സിനിമാസിന്റെ ബാനറില്‍ നന്ദകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നരബലി' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
സംവിധായകന് ഒമര്‍ ലുലു മലയാള സിനിമക്ക് പരിചയപ്പെടുത്തിയ പരീക്കുട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കൂടാതെ ഹിന്ദി തമിഴ് സിനിമാ രംഗത്തെ നിരവധി അഭിനേതാക്കളും അണിനിരക്കുന്നു.
നന്ദകുമാര്‍, ന്യൂസ് ലാന്‍ഡ് പ്രവാസിയായ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും സനു സിദ്ദിഖ് നിര്‍വ്വഹിക്കുന്നു.
ഇന്ത്യയില്‍ ഏകദേശം അഞ്ച് ലക്ഷം ആളുകളെ കാണാതായിട്ട് വര്‍ഷങ്ങള്‍ ഏറേയായി. അവര്‍ എവിടേ പോയിയൊന്നോ എന്ത് ചെയ്തുവെന്നോ ആര്‍ക്കും യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
'നരബലി' എന്ന സിനിമക്ക് പ്രാധാന്യം വരുന്നത് ഇവിടെയാണ്.
കേരള കരയെ ഭീതിയില്‍ ആഴ്ത്തിയ നരബലി എന്ന കൊലപാതകത്തിന്റെ ജനങ്ങള്‍ തിരിച്ചു അറിഞ്ഞിട്ടില്ലാത്ത ആഴത്തിലുള്ള അന്വേഷണമാണ് 'നരബലി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
സംഗീതം- ഇ സൗണ്ട് ബോംബേ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സാബു വൈക്കം, ആര്‍ട്ട്- രാജീവ്, വിഎഫ്എക്സ്- അബി ബോംബേ, സൗണ്ട് ഡിസൈന്‍- ദേവക് ബോംബേ, ലോക്കേഷന്‍ മാനേജര്‍- രാഹുല്‍, മേക്കപ്പ്- ലാസ്യ മുംബൈ, കോസ്റ്റ്യൂംസ്- നിഷ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com