ദിലീപിന്റെ വേറിട്ട വേഷപ്പകര്‍ച്ച; ജഗന് ഷാജി കൈലാസ് ചിത്രം 'നീക്കം' ടീസര്‍ പുറത്ത്
09-10-2026
CNA
കൊച്ചി :
ദിലീപിനെ നായകനാക്കി ജഗന് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ പുറത്തുവന്നതോടെ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷയും കൗതുകവും പ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചിരിക്കുകയാണ്. ത്രില്ലര്‍ സ്വഭാവമുള്ള ദൃശ്യങ്ങളും മികച്ച പശ്ചാത്തല സംഗീതവും മേക്കിംഗിലെ മികവുമാണ് ടീസറിന്റെ പ്രധാന ആകര്ഷണങ്ങള്.
ദിലീപിന്റെ പതിവ് കഥാപാത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ വേഷപ്പകര്‍ച്ചയാണ് ടീസറില്‍ കാണാനാകുന്നത്. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായാണ് താരം എത്തുന്നതെന്ന സൂചനയും ടീസര്‍ നല്കുന്നു. കഥാപാത്രത്തിന്റെ സ്വഭാവത്തെക്കുറിച്ചും ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും കൂടുതല്‍ അറിയാനുള്ള കൗതുകം ഉണര്‍ത്തുന്ന രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം വൈകാരികമായി പ്രേക്ഷകരെ സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയും ടീസര്‍ നല്കുന്നു.
ദിലീപിന്റെ കരിയറിലെ 152ാമത്തെ ചിത്രമായ 'നീക്കം', ജഗന് ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ്. പൂര്‍ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ വിബിന് ബാലചന്ദ്രന്റേതാണ്. ചിത്രത്തിലെ ഹൈലൈറ്റുകള്‍ വെളിപ്പെടുത്താതെ ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തുന്ന ദൃശ്യാവിഷ്കാരവും പശ്ചാത്തല സംഗീതവും ടീസറിന് മികവേകുന്നു.
അശോകന്, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും പെന്‍ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാല്‍ ഗഡയും കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്ദീപ് സേനന്, അലക്സ് ഇ. കുര്യന്, ധവല്‍ ഗഡ എന്നിവരാണ് നിര്‍മ്മാതാക്കള്‍. സംഗീത് സേനന്, നിമിത ഫ്രാന്‍സിസ് എന്നിവര്‍ സഹനിര്‍മ്മാതാക്കളും രഘു സുഭാഷ് ചന്ദ്രന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. ചിത്രം ഉടന്‍ ഉര്‍വ്വശി തീയേറ്റേഴ്സ് റിലീസായി തിയേറ്ററുകളിലെത്തും.
സന്ദീപ് സേനന്, അലക്സ് ഇ. കുര്യന്, ധവല്‍ ഗഡ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സഹനിര്‍മ്മാതാക്കള്‍: സംഗീത് സേനന്, നിമിത ഫ്രാന്‍സിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രഘു സുഭാഷ് ചന്ദ്രന്, തിരക്കഥ: വിബിന് ബാലചന്ദ്രന്, പ്രൊജക്റ്റ് ഡിസൈനര്‍: മനു ആലുക്കല്‍, ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: സൂരജ് ഇ.എസ്., പ്രൊഡക്ഷന്‍ ഡിസൈന്‍: സന്തോഷ് രാമന്, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, ആര്‍ട്ട് ഡയറക്ഷന്‍: സുനില്‍ ലാവണ്യ, ആക്ഷന്‍: മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സെമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് വിഷ്ണു, പ്രൊഡക്ഷന്‍ കണ്ട്രോളര്: നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രന്, പി.ആര്.ഒ.: ഐശ്വര്യ രാജ്, വാഴൂര്‍ജോസ്.