കൊച്ചി :
ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം നീക്കത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ഓണം സ്പെഷ്യലായി പുറത്തിറക്കിയ പോസ്റ്ററില്‍ ദിലീപ് ബസ് സ്റ്റോപ്പില്‍ ഇരുന്നു ഡയറി വായിക്കുന്നതാണുള്ളത്.
ജഗന് ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് നീക്കം. ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്.
ഉര്‍വ്വശി തീയറ്റേഴ്സ്, പെന്‍ സ്റ്റുഡിയോസിന് വേണ്ടി ഡോ. ജയന്തിലാല്‍ ഗാഡ, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്ദീപ് സേനന്, അലക്സ് ഇ കുര്യന്, ധവാല്‍ ഗാഡ എന്നിവര്‍ ഈ ചിത്രം നിര്‍മ്മിക്കുന്നു. സംഗീത് സേനന്, നിമിത ഫ്രാന്‍സിസ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. രഘു സുഭാഷ് ചന്ദ്രന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കല്‍ പ്രൊജക്റ്റ് ഡിസൈനറായും പ്രവര്‍ത്തിക്കുന്നു.
പൂര്‍ണ്ണമായും ഇമോഷണല്‍ ഡ്രാമ ത്രില്ലര്‍ ജോണറില്‍ എത്തുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിന്റേതെന്ന് അണിയറക്കാര്‍ പറയുന്നു.
ടൈറ്റില്‍ ഡിസൈന്‍, പല ലെയറുകളിലുള്ള സിനിമയുടെ ഗൗരവമേറിയ പ്രമേയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അശോകന്, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപന് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ജഗന് ഷാജി കൈലാസിന്റെ വ്യത്യസ്തമായ സംവിധാന ശൈലിയില്‍ ദിലീപിന്റെ പുത്തന്‍ വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം ഉടന്‍ തന്നെ ഉര്‍വ്വശി തിയേറ്റേഴ്സ് റിലീസ് തീയേറ്ററുകളില്‍ എത്തിക്കും.
വിബിന് ബാലചന്ദ്രന് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ ഏറെ ശ്രദ്ധേയമാണ്. ഛായാഗ്രഹണ വിഭാഗം കൈകാര്യം ചെയുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. അജയ് ഡേവിഡിന്റെ ദൃശ്യഭാഷയും കിഷ്കിന്ധകാണ്ഡം, എക്കോ, രേഖാചിത്രം, കളങ്കാവല്‍ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്ന മുജീബ് മജീദിന്റെ സംഗീതസംവിധാനവും സൂരജ് ഇ എസിന്റെ ചിത്രസംയോജനവും, ഒന്നുചേരുമ്പോള്‍ ചിത്രത്തിന് മികച്ചൊരു സിനിമാറ്റിക് അനുഭവം ലഭിക്കുമെന്നുറപ്പ്. സന്തോഷ് രാമന്റെ പ്രൊഡക്ഷന്‍ ഡിസൈനും റോണക്സ് സേവ്യറിന്റെ മേക്കപ്പും സമീറ സനീഷിന്റെ വസ്ത്രലങ്കാരവും ചിത്രത്തിന്റെ മാറ്റു കൂട്ടും.
സുനില്‍ ലാവണ്യ ആര്‍ട്ട് ഡയറക്ഷനും നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍ പ്രൊഡക്ഷന്‍ കണ്ട്രോളറായും പ്രവര്‍ത്തിക്കുന്നു. മഹേഷ് മാത്യു ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സെമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്- സ്നേക്ക് പ്ലാന്റ് എല്‍.എല്‍.പി, പി.ആര്.ഒ- ഐശ്വര്യ രാജ്.
Online PR - CinemaNewsAgency.Com