CNA
തിരു:
അഭിറാം രാധാകൃഷ്ണനെയും ഫറാ ഷിബ്ലയെയും നായികാനായകരാക്കി രഞ്ജിത്ത് ജി.വി.തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ' നേരറിയും നേരത്ത് ' എന്ന ചിത്രം തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം തുടങ്ങി.
ശക്തമായൊരു പ്രണയവും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗ മുഹൂര്‍ത്തങ്ങളും ഇതിവൃത്തമാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് എസ്. ചിദംബരകൃഷ്ണനും ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് ഉദയന്‍ അമ്പാടിയുമാണ്.
അഭിറാമിനും ഫറായ്ക്കുമൊപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടന്‍, കലസുബ്രമണ്യന്‍ എന്നിവരും അഭിനയിക്കുന്നു.
ബാനര്‍-വേണി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം-രഞ്ജിത്ത് ജി. വി, നിര്‍മ്മാണം-എസ്. ചിദംബരകൃഷ്ണന്, ഛായാഗ്രഹണം-ഉദയന്‍ അമ്പാടി, എഡിറ്റിംഗ്-മനു ഷാജു, ഗാനരചന-സന്തോഷ് വര്‍മ്മ, സംഗീതം-ടി.എസ്. വിഷ്ണു, പ്രൊഡക്ഷന്‍ കണ്ട്രോളര്-കല്ലാര്‍ അനില്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ജിനി സുധാകരന്, അസ്സോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ ഉടുമ്പ്ഞ്ചോല, കല-അജയന് അമ്പലത്തറ, കോസ്റ്റ്യൂം-റാണപ്രതാപ്, ചമയം-അനില്‍ നേമം, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, ഡിസൈന്‍സ്-പ്രമേഷ് പ്രഭാകര്‍, പിആര്‍ഒ-അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com