ന്യൂസ് ഡെസ്ക്-
കൊച്ചി :
നിമിഷ സജയന്, ലെന, ആദില്‍ ഹുസൈന്, ബ്രിട്ടീഷ് നടന് അന്റോണിയോ ആകീല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമാണ് 'ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍'. ചിത്രം സംവിധാനം ചെയ്യുന്നത് നഥാലിയ ശ്യാം ആണ്. നഥാലിയയുടെ സഹോദരി നീത ശ്യാം തിരക്കഥ എഴുതുന്നു. ഛായാഗ്രഹണം അഴകപ്പന്‍. നിര്‍മാണം മോഹന്‍ നാടാര്‍.
യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ തന്റെ മകളെ തീവ്രമായി തിരയുന്ന അച്ഛന്റേയും മകളുടേയും കഥയാണ് നഥാലി-നീത സഹോദരിമാര്‍ ചിത്രത്തിലൂടെ പറയുന്നത്.
'ഫുട്പ്രിന്റ്സ് ഓണ്‍ വാട്ടര്‍' ന്റെ ചിത്രീകരണം ബര്‍മിംഗ്ഹാമിലും പരിസരങ്ങളിലും ഡിസംബറില്‍ ആരംഭിക്കും.