CNA
കോഴിക്കോട്:
ഡ്രീം മൂവി മേക്കേഴ്സിന്റെ ബാനറില്‍ രഞ്ജിത്ത് കെ ആര് നിര്‍മ്മിച്ച് ബിപിന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'നിഴല്‍ വേട്ട' എന്ന സിനിമയുടെ പൂജ കര്‍മ്മം,കോഴിക്കോട് ബെന്നി ചോയ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.
ചടങ്ങില്‍ വിനോദ് കോവൂര്‍,ഡോക്ടര്‍ രജത്ത് കുമാര്‍, വിജയന് കാരന്തൂര്‍, ജയരാജ് കോഴിക്കോട്, ഷിബു നിര്‍മ്മാല്യം,കലാ സുബ്രഹമണ്യം, ദീപ്തി മിത്ര ഒപ്പം സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു.
പ്രശസ്ത നായികാ നായകര്‍ക്കൊപ്പം ഈ ചിത്രത്തില്‍ ദിനേശ് പണിക്കര്‍, വിനോദ് കോവൂര്‍, ഡോക്ടര്‍ രജത്ത് കുമാര്‍, അരിസ്റ്റോ സുരേഷ്, വിജയന് കാരന്തൂര്‍, ജയരാജ് കോഴിക്കോട്, ഷിബു നിര്‍മ്മാല്യം, കലാ സുബ്രഹമണ്യം, ദീപ്തി മിത്ര തുടങ്ങിയവരും അഭിനയിക്കുന്നു. നജീബ് ഷാ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സലാം വീരോളി സംഗീതം പകരുന്നു.
പ്രോജക്ട് ഡിസൈനര്‍- ഷിബു നിര്‍മ്മാല്യം, പ്രൊഡക്ഷന്‍ കണ്ട്രോളര്- രൂപേഷ് വെങ്ങളം, കല- ഗാഗുല്‍ ഗോപാല്‍, മേക്കപ്പ്- പ്യാരി മേക്കോവര്‍, വസ്ത്രാലങ്കാരം- ബാലന് പുതുകുടി, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ സാമ്രാട്ട്, ആക്ഷന്‍- തോമസ് നെല്ലിശ്ശേരി, സ്റ്റില്‍സ്- രാജേഷ് കമ്പളക്കാട്, പബ്ലിസിറ്റി- വിനോദ് വേങ്ങരി, പ്രൊഡക്ഷന്‍ മാനേജര്‍- സുജല ചെത്തില്‍.
ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ 'നിഴല്‍ വേട്ട'യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com