CNA
കൊച്ചി:
പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം വെല്ലിങ്ടണ്‍ ഐലന്റില്‍ ആരംഭിച്ചു.
നിര്‍മ്മാതാവ് സുപ്രിയ മേനോന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നടന് ഹക്കീം ഷാജഹാന് ആദ്യ ക്ലാപ്പടിച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എക്സ്പെരിമെന്റ്സ് എന്നീ ബാനറില്‍ സുപ്രിയ മേനോന്, മുകേഷ് ആര് മേത്ത, സി. വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അശോകന്, മധുപാല്‍, വിനയ് ഫോര്‍ട്ട്, ഹക്കിം ഷാജഹാന്, ലുക്മാന് ആവറാന്‍, ഗണപതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
കെട്ട്യോളാണ് മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോബഡി'.
'അനിമല്‍' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹര്ഷവര്ദ്ധന് രമേശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.
ദിനേശ് പുരുഷോത്തമന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സമീര്‍ അബ്ദുള്‍ തിരക്കഥ സംഭാഷണമെഴുതുന്നു.
മമ്മൂട്ടി ചിത്രമായ റോഷാക്കിനു ശേഷം സമീര്‍ അബ്ദുള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് 'നോബഡി'.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റര്‍- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ കണ്ട്രോളര്- റിന്നി ദിവാകര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, മേക്കപ്പ്- റോണെക്സ് സേവ്യര്‍, ആക്ഷന്‍- കലൈ കിംഗ്സണ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോഷ് കൈമള്‍, പ്രമോഷന്‍സ്- പോഫാക്റ്റിയോ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com