കൊച്ചി :
'നോട്ട് എ ലല്ലബി' ഒരു മലയാളം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഹ്രസ്വചിത്രമാണ്. റിതിന് സാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം 'ViiBee' എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം 1,35,590 ആളുകളാണ് കണ്ടുകഴിഞ്ഞത്.
അച്ഛന്റെയും സഹോദരന്റെയും അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച കടുത്ത മാനസികാഘാതത്തില്‍ നിന്ന് തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ പോരാടുന്ന 'വിനു' എന്ന യുവാവിന്റെ കഥയാണിത്.
ഒരു വശത്ത് അമ്മയെ പരിചരിക്കേണ്ട ഉത്തരവാദിത്തം, മറുവശത്ത് തന്നെ തളര്‍ത്താന്‍ ശ്രമിക്കുന്ന ലോകത്തോട് പൊരുതി സ്വന്തമായൊരു ലക്ഷ്യം കണ്ടെത്താനുള്ള ശ്രമം, ഇവ രണ്ടിനുമിടയിലാണ് വിനുവിന്റെ ജീവിതം. എന്നാല്‍, വിനുവിന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന സത്യം എന്തെന്നാല്‍, അവന്റെ അമ്മ അവനെ അത്രയേറെ വെറുക്കുന്നു എന്നതാണ്.

സമീപകാലത്തിറങ്ങിയ മലയാളം ഷോര്‍ട്ട് ഫിലിമുകളില്‍ ഏറെ മികച്ചുനില്‍ക്കുന്ന ഒരു സൃഷ്ടിയാണിത്. ആദ്യ സംവിധാന സംരംഭമാണെങ്കില്‍ പോലും, പ്രമേയത്തോടും കഥാപാത്ര സൃഷ്ടിയോടും പുലര്‍ത്തിയ ആത്മാര്‍ത്ഥത ചിത്രത്തിലുടനീളം പ്രകടമാണ്. മനുഷ്യവികാരങ്ങളുടെ സങ്കീര്‍ണ്ണതകളെയും മനസ്സിന്റെ നിഗൂഢമായ സംഘര്‍ഷങ്ങളെയും വേറിട്ടൊരു പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കാന്‍ ഇവിടെ സംവിധായകന് സാധിച്ചിട്ടുണ്ട്.
'വിനു' എന്ന കഥാപാത്രമായി ഗൗതം നാരായണന് കാഴ്ചവെച്ച പ്രകടനം ചിത്രത്തിന്റെ പ്രധാന ശക്തികളിലൊന്നാണ്. കുറ്റബോധവും ഉള്ളിലെ മാനസിക സംഘര്‍ഷങ്ങളും അദ്ദേഹം സ്വാഭാവികമായി അവതരിപ്പിച്ചിരിക്കുന്നു. അമ്മയുടെ വേഷത്തിലെത്തിയ തങ്കം മോഹനും ശ്രദ്ധേയമായ പ്രകടനത്തിലൂടെ കഥാപാത്രത്തിന് കൂടുതല്‍ ആഴം പകരുന്നു.
കൃഷ്ണ കെ. ആറിന്റെ ഛായാഗ്രഹണവും ദൃശ്യാവിഷ്കാരവും സിനിമയുടെ ദുരൂഹവും നിഗൂഢവുമായ അന്തരീക്ഷം ഫലപ്രദമായി നിലനിര്‍ത്തുന്നു.
ചിത്രത്തിന്റെ അവസാന ഭാഗത്ത് എത്തുന്ന ട്വിസ്റ്റ് കഥയ്ക്ക് കൂടുതല്‍ കരുത്തേകുന്നതാണ്. അത് പ്രേക്ഷകരെ അമ്പരപ്പിക്കുന്നതോടൊപ്പം പ്രധാന കഥാപാത്രത്തിന്റെ മാനസികാവസ്ഥയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും സഹായിക്കുന്നു.
കര്ട്ടന് വീഴുമ്പോഴും പ്രേക്ഷകമനസ്സില്‍ ഒരുപിടി ചിന്തകളും ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.

ഗൗതം നാരായണ്‍, തങ്കം മോഹന്‍, ബിനു പി.വി, മോഹന്‍ കൃഷ്ണന്, രതീഷ് കുമാര്‍, ഷിനു പുരുഷോത്തമന്, ഗോഡ്സണ്‍ പൂവന്കേരി എന്നിവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കള്‍.
രചന & സംവിധാനം: റിതിന് സാജ്, നിര്‍മ്മാണം: വിമല്‍ ടി. കെ, സഹനിര്‍മ്മാണം: ജൂഡ് ജോസ്, റിതിന് സാജ്, കൃഷ്ണ കെ.ആര്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഋഷി കാര്‍ത്തിക്, ഛായാഗ്രഹണം: കൃഷ്ണ കെ.ആര്, ചിത്രസംയോജനം: സാന്‍ മോഹന്‍, പശ്ചാത്തല സംഗീതം: വിനു ഉദയ്, ഓഡിയോ ഗ്രാഫി: അരവിന്ദ് ബാബു, ഡബ്ബിങ് എഞ്ചിനീയര്‍: ഷിജു സേവ്യര്‍, കളറിസ്റ്റ്: ആസിഫ് ഇസ്മായില്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ധീരക് ഡിക്സണ്‍, ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജൂഡ് ജോസ്, പ്രൊഡക്ഷന്‍ സൗണ്ട് റെക്കോര്ഡിസ്റ്റ്സ്: അലന് തോമസ്, അങ്കത് ഗോപാല്‍.
Online PR - CinemaNewsAgency.Com