CNA
കൊച്ചി:
സൈജു കുറുപ്പ്, വിന്‍സി അലോഷ്യസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുബാഷ് കെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഒ കെ ഡിയര്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍, തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
സ്റ്റോറി ഹൗസ് പിക്ചേഴ്സിന്റെ ബാനറില്‍ എലന്‍ എന്‍, സുജിത്ത് കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു കെ എസ് നിര്‍വ്വഹിക്കുന്നു.
കോപ്രൊഡ്യൂസര്‍- നജിഷ് മൂസ, പ്രണവ് പ്രശാന്ത്, എഡിറ്റര്‍- ജോണ്‍കുട്ടി, സംഗീതം- ബിബിന്‍ അശോക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലിജിന്‍ മാധവ്, ധനുഷ് ദിവാകര്‍, അജിത് പൂവത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജന് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍- റിനേഷ് റെജി, കോസ്റ്റ്യൂംസ്- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, പോസ്റ്റര്‍ ഡിസൈന്‍- സെല്‍വ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com