കൊച്ചി :
ധര്‍മ്മ പ്രൊഡക്ഷന്‍സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഒടിയന്: ദി ഏജ് ഓഫ് ഇല്ല്യൂഷന്‍' (ODIYAN: The Age of Illusion) പൂജ ചടങ്ങുകളോടെ തുടക്കമായി. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകന് രാഹുല്‍ സദാശിവന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍,മഞ്ജു വാര്യര്‍, നിര്‍മ്മാതാവ് സുപ്രിയ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ആദ്യ ക്ലാപ്പ് അടിച്ചത്.
'ഭൂതകാലം', 'ഭ്രമയുഗം', 'ഡീയസ് ഈറെ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ഏറേ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു. സത്യവും മിഥ്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായാണ് അണിയറയില്‍ ഒരുങ്ങുന്നത്.
കരണ്‍ ജോഹര്‍, അദാര്‍ പൂനവാല, അപൂര്‍വ്വ മേത്ത, സുപ്രിയ മേനോന് എന്നിവര്‍ ചേര്‍ന്നാണ് ഈ ഹൊറര്‍ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്‍ഡ്യന്‍ തലത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഹാരീസ് ദേശം, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com