CNA
കൊച്ചി:
ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
മെയ് മുപ്പതിന് മൂവി സോണ്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിനു ശ്രീധര്‍ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.
കലവൂര്‍ രവികുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകരുന്നു.
എഡിറ്റര്‍- മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം, കലാസംവിധാനം- ബോബന്, മേക്കപ്പ്- റോഷന്, കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റില്‍സ്- സന്തോഷ് അടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു കൃഷ്ണന് ഹരിപ്പാട്, സൗണ്ട്മിക്സിംഗ്- എം ആര് രാജാകൃഷ്ണന്, ഡി ഐ(കളറിസ്റ്റ്)- രമേഷ് (ലാല്‍ മീഡിയ), പബ്ലിസിറ്റി ഡിസൈന്‍സ്- ആര്‍ട്ടോകാര്‍പസ്.
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ കണ്ട് ആസ്വദിക്കാവുന്ന വിധത്തില്‍ തന്നെയാണ് ഫാസില്‍ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്.
പി ആര് ഒ- എ.എസ് ദിനേശ്.
Online PR - CinemaNewsAgency.Com