CNA
കൊച്ചി:
ZEE5 ഒറിജിനല്‍ സീരീസ് 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം' (Once Upon A Time in Kayamkulam) ന്റെ ചിത്രീകരണം ആരംഭിച്ചു.
തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനല്‍ സീരീസ് 'Once Upon A Time in Kayamkulam'ന്റെ ചിത്രീകരണം ആരംഭിച്ചു.
റൈസ് ഈസ്റ്റ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച് അമീന് ബാരിഫ് സംവിധാനം ചെയ്യുന്ന സീരീസ് പുതുവത്സരത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ പ്രേക്ഷകരിലേക്ക് എത്തും.
ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു നാട്ടിന്‍പുറം കോമഡി ത്രില്ലര്‍ സീരിസായാണ് അണിയറയില്‍ ഒരുങ്ങുന്നത്. കമ്മട്ടം, ഇന്സ്പെക്ഷന് ബംഗ്ലാവ് എന്നി ഹിറ്റ് സീരിസിന് ശേഷം ഉള്ള ZEE5 ന്റെ ഒറിജിനല്‍ സീരീസ് ആണ് 'Once Upon A Time in Kayamkulam'.
രാജേഷ് മാധവന്, ഗൗതമി നായര്‍, അന്‍ബുസെല്‍വന്‍, സുഭാഷ്, വിന്‍സു റേച്ചല്‍, രാകേഷ് ഉഷാര്‍, സാവിത്രി, വിജയ് സത്യ, അരുണ്‍, വിഘ്നേശ്വര്‍ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസില്‍ അണിനിരക്കുന്നുണ്ട്.
ചിത്രീകരണം പുരോഗമിക്കുന്ന 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം' തമിഴിലും മലയാളത്തിലുമുള്ള ZEE5ന്റെ ഒറിജിനല്‍ സീരിസിന്റെ പട്ടികയിലേക്ക് പ്രേക്ഷകരിലേക്ക് എത്തുകയാണ്.
'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കായംകുളം' വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്.
Online PR - CinemaNewsAgency.Com