CNA
കൊച്ചി:
എന്‍. ഐ. എ (നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി) പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ ആദ്യമായി ഒരുങ്ങുന്ന 'ഓപ്പറേഷന് ത്രാള്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം മെയ് പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയില്‍ ആരംഭിച്ചു.
പ്രശസ്ത സംഗീത സംവിധായകന് രതീഷ് വേഗതിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്നു.
ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങില്‍ കുമാരി ജയ്ന്‍ ജോര്‍ജ് തടത്തില്‍ സ്വിച്ചോണ്‍ കര്‍മ്മവും, പ്രശസ്ത തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നിര്‍മ്മാതാവ് ജോബി ജോര്‍ജ് നടത്തില്‍, സംവിധായകന് രതീഷ് വേഗ, ജയസൂര്യ എന്നിവരടക്കം ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഭദ്രദീപവും തെളിയിച്ചു.
രാജ്യത്തെ കാത്തുസൂക്ഷിക്കുന്ന സുരക്ഷാഭടന്മാരുടെ നിശബ്ദമായ പോരാട്ടത്തിന്റേയും അവരുടെ ശക്തിയെ പ്രതിഫലിപ്പിക്കുവാനുമാണ് 'ഓപ്പറേഷന് ത്രാള്‍' എന്ന ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്ന് സംവിധായകന് രതീഷ് വേഗ വ്യക്തമാക്കി.
വിശാലമായ ക്യാന്‍വാസ്സില്‍ വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന പാന്‍ ഇന്‍ഡ്യന്‍ ചിത്രമാണ് 'ഓപ്പറേഷന് ത്രാള്‍'.
ലോക മനസാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോണ്‍വോയ് ആക്രമണവും തുടര്‍അള്ള രഹസ്യ ന്വേഷണങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥാ പുരോഗതി.
ജമ്മു കാശ്മീരിലെ ത്രാളില്‍ ഇന്‍ഡ്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലും ഈ ചിത്രത്തിന്റെ പ്രമേയത്തിലെ കാതലായ വിഭാഗമാണ്.
ഈ വിഷയങ്ങള്‍ പ്രധാന പശ്ചാത്തല മാകുന്നതിലൂടെ ഇന്ന് ഇനുഡ്യയിലാകമാനം ഓപ്പറേഷന് ത്രാള്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നു.
നാഷണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (N.I.A) ഉദ്യോഗസ്ഥന് ഹര്ഷവര്ദ്ധന് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.
'ഓപ്പറേഷന് ത്രാള്‍' എന്റെ അഭിനയജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു ചിത്രമാണ്.
ദേശീയ സുരക്ഷയെ ആധാരമാക്കിയ ഈ ചിത്രത്തില്‍ ഹൈ ഒക്ടേന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ചിത്രത്തിന്റെ ക്യാന്‍വാസ് വളരെ വലുതാണ്. അത് പ്രേക്ഷകര്‍ അനുഭവിച്ചറിയുമെന്നും ഇതിലെ ശക്തമായ സന്ദേശം രാജ്യത്തെ മുഴുവന്‍ പ്രേക്ഷകരിലേക്കും എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ജയസൂര്യ പറഞ്ഞു.
ജയസൂര്യക്കു പുറമേ സായ് കുമാര്‍, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, നന്ദു, അഅക്ഷയ് രാധാകൃഷ്ണന്, ജോസ് ബിന്‍ പോള്‍, ജോയല്‍, സിറാജുദ്ദീന്, തുടങ്ങിയവരും ബോളിവുഡ് താരങ്ങളായ തരുണ്‍ ആറോറ, റിഥികാസിങ്, വിനയറായ്, അമൈരാ ദാസ്തര്‍, മുരളി ശര്‍മ്മ, എന്നിവരും പ്രധാന താരങ്ങളാണ്.
ഇവര്‍ക്കൊപ്പം മലയാളത്തിലേയും ഇതര ഭാഷകളിലെ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.
സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സംവിധായകന് രതീഷ് വേഗ തന്നെയാണ്.
ഛായാഗ്രഹണം- നജോസ്, എഡിറ്റിംഗ്- ഷഫീഖ് വി.ബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- സജീഷ് താമരശ്ശേരി, കലാസംവിധാനം- സുനീഷ് സോദരന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റിയും ഡിസൈന്‍- സമീരാ സനീഷ്, സരിതാ ജയസൂര്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഉല്ലാസ് കൃഷ്ണ, കോ പ്രൊഡ്യൂസര്‍- സുനി മോള് ജോബി, പ്രൊജക്റ്റ് ഡിസൈന്‍- നോബിള്‍ ജേക്കബ്ബ്, സൗണ്ട് മിക്സിംഗ്- എം.ആര്. രാജകൃഷ്ണന്, സ്റ്റില്‍സ്- ജാന്‍ ജോസഫ് ജോര്‍ജ്, സൗണ്ട് ഡിസൈന്‍- വിക്കി (റെസൊണന്‍സ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈന്‍സ്- ടെന്‍പോയിന്റ് മീഡിയ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നജീര്‍ നസീം, പ്രൊഡക്ഷന്‍ മാനേജേര്‍സ് - അരുണ്‍ കണ്ണൂര്‍ ,ജിത്തു ഇരിങ്ങാലക്കുട, കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, പബ്ലിക് റിലേഷന്‍സ്- വാഴൂര്‍ ജോസ്, ആതിരദില്‍ ജിത്ത്.
മാര്‍ക്കറ്റിംഗ്- സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ ഡോ. സംഗീത ജനചന്ദ്രന് എന്നിവരാണ് നിര്‍വഹിക്കുന്നത്.
പാലക്കാട്, കൊടൈക്കനാല്‍, ജമ്മു കാഷ്മീര്‍, കുളു മൊണാലി, എന്നിവിടങ്ങളിലായി നൂറു ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തോടെ ഈ ചിത്രം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com