CNA
കൊച്ചി:
'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്', 'കനകം മൂലം കാമിനിമൂലം', 'ന്നാ താന്‍ കേസ് കൊട്', 'സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് 'ഒരു ദുരൂഹ സാഹചര്യത്തില്‍'.
ഇരു വശത്തും തോക്കുധാരികളായി കുഞ്ചാക്കോ ബോബനും ചിദംബരവും മുകളിലും നടുവിലുമായി സജിന്‍ ഗോപുവും സമീപം ദിലീഷ് പോത്തനും. ഇതാണ് റിലീസായ പോസ്റ്ററില്‍ കാണുന്നത്.
രതീഷ് ബാലകൃഷ്ണപ്പൊതുവാളിന്റെ ആദ്യ ത്രില്ലര്‍ ജോണറിലുള്ള, വയനാടിന്റെ പശ്ചാത്തലത്തില്‍ റിലീസിനൊരുങ്ങുന്ന ഈ ചിത്രം.
വലിയ മുതല്‍മുടക്കില്‍ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക്ച്ചേഴ്സിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേര്‍ന്നു നിര്‍മ്മിക്കുന്നു.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന്, ചിദംബരം, സജിന്‍ ഗോപു, എന്നിവരെ കൂടാതെ സുധീഷ്, രാജേഷ് മാധവന്, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരടങ്ങുന്ന നീണ്ട നിരതന്നെയുണ്ട്.
ഛായാഗ്രഹണം- അര്ജുന് സേതു, സംഗീതം- ഡോണ്‍ വിന്‍സന്റ്, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, എക്സിക്ക്യുട്ടീവ് പ്രൊഡ്യൂസര്‍- ജസ്റ്റിന് സ്റ്റീഫന്‍,
ലൈന്‍ പ്രൊഡ്യൂസേര്‍സ്- സന്തോഷ് കൃഷ്ണന്, നവീന്‍ പി. തോമസ്.
പ്രൊജക്റ്റ് ഹെഡ്- അഖില്‍ യശോധരന്, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, ആര്‍ട്ട്- ഇന്ദുലാല്‍ കവീദ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- മെല്‍വി ജെ., പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്.
മാജിക്ക് ഫ്രെയിം റിലീസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
Online PR - CinemaNewsAgency.Com