CNA
കൊച്ചി:
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
ഹസീന എസ് കാനം എഴുതിയ വരികള്‍ക്ക് ബേബി, ടാന്‍സന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് ഹരിശങ്കര്‍,ശ്രീജ ദിനേശ് എന്നിവര്‍ ആലപിച്ച 'ഇടനെഞ്ചിലെ ഗാനം...' എന്ന ഗാനമാണ് റിലീസായത്.
ധ്യാനിന്റെ സ്ഥിരം സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു പുതുമ ഫീല്‍ ചെയ്യുന്ന ഫാമിലി എന്റര്ടെയ്നര്ചിത്രമാണ് 'ഒരു വടക്കന്‍ തേരോട്ടം'.
'നിത്യ ഹരിത നായകന്' എന്ന ചിത്രത്തിന് ശേഷം ബിനുന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു വടക്കന്‍ തേരോട്ടം'.
ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു.
ധ്യാനിനെ കൂടാതെ പുതുമുഖം ദില്‍ന രാമകൃഷ്ണന് നായികയായി എത്തുന്ന ചിത്രത്തില്‍ മാളവിക മേനോന്, സുധീര്‍ പറവൂര്‍, ധര്മ്മജന് ബോള്‍ഗാട്ടി, സലിം ഹസന്, വിജയകുമാര്‍, ദിലീപ് മേനോന്, കോഴിക്കോട് നാരായണന് നായര്‍, ദിനേശ് പണിക്കര്‍, കൂടാതെ തെലുങ്കില്‍ നിന്നും ആനന്ദ്, തമിഴ് താരം രാജ് കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കോഴിക്കോട്, വടകര, ഒഞ്ചിയം, എടച്ചേരി, ഏറാമല, ഇരിങ്ങണ്ണൂര്‍, ചോറോട്, ഒറ്റപ്പാലം, തുടങ്ങിയ ലൊക്കേഷനുകളില്‍ പൂര്‍ത്തീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പവി കെ പവന് നിര്‍വ്വഹിക്കുന്നു.
എഡിറ്റിങ്ങ്- ജിതിന് ഡി കെ, കലാസംവിധാനം- ബോബന്, സൗണ്ട് ഡിസൈന്‍ & മിക്സിങ്- സിനോയ് ജോസഫ്, വസ്ത്രാലങ്കാരം- സൂര്യ ശേഖര്‍, മേക്കപ്പ്- സിനൂപ് രാജ്, കൊറിയോഗ്രാഫി- ബിജു ധ്വനി തരംഗ്, കളറിസ്റ്റ്- രമേശ് സി പി, ഡി ഐ- കളര്‍പ്ലാനറ്റ്, വിഎഫ് എക്സ്- പിക്ടോറിയല്‍ എഫക്ട്സ്, കോ പ്രൊഡ്യൂസേഴ്സ്- സൂര്യ എസ് സുബാഷ് (സൂര്യ എസ് സിനിമാസ് ), ജോബിന് വര്‍ഗ്ഗീസ് (വിവോക്സ് മൂവി ഹൗസ്).
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- സുനില്‍ നായര്‍, സനൂപ് എസ്, ദിനേശ് കുമാര്‍, സുരേഷ് കുമാര്‍, ബാബുലാല്‍.
ഗാനരചന- കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഹസീന എസ് കാനം, സംഗീതം- ബേണി, ടാന്‍സന്‍(ബേണി ഇഗ്നേഷ്യസ്) ബാക്ഗ്രൗണ്ട് സ്കോര്‍ നവനീത്, പബ്ലിസിറ്റി ഡിസൈന്‍- അമല്‍ രാജു, പ്രൊജക്ട് ഹെഡ്- മോഹന്‍(അമൃത), പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്സാ കെ എസ്തപ്പാന്, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ചന്ദ്രന്, സ്റ്റില്‍സ്- ഷിക്കു പുളിപ്പറമ്പില്‍, വിതരണം- ഡ്രീം ബിഗ്ഗ് ഫിലിംസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com